എന്ത് ചെയ്യണം എന്ന് പറഞ്ഞാലും രശ്മിക ധൈര്യത്തോടെ ചെയ്യും:കാര്‍ത്തി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (09:34 IST)

ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ് രശ്മിക മന്ദാന. നിലവില്‍ ബോളിവുഡ് സിനിമകളുടെ തിരക്കിലാണ് നടി. താരം ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് സുല്‍ത്താന്‍. ശക്തമായ കഥാപാത്രത്തെയാണ് രശ്മിക ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ നായകനായ കാര്‍ത്തിയ്ക്ക് തന്റെ നായികയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്.രശ്മികയോടൊപ്പം ആദ്യമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍.

രശ്മിക എങ്ങനെയാണെന്ന് ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് തന്നെ കാര്‍ത്തി പറഞ്ഞു. കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക. എന്ത് ചെയ്യണം എന്ന് പറഞ്ഞാലും അത് വളരെ നടി ധൈര്യത്തോടെ ചെയ്യും എന്നാണ് കാര്‍ത്തി പറയുന്നത്.പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയുമെന്നും കാര്‍ത്തി പറഞ്ഞു.

അല്ലു അര്‍ജുന്‍ - ഫഹദ് ഫാസില്‍ ചിത്രം പുഷ്പ ആണ് രശ്മികയുടെ അടുത്തതായി പുറത്തുവന്നിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന മിഷന്‍ മജ്നു,അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈ എന്നീ ബോളിവുഡ് ചിത്രങ്ങളും നടിക്ക് മുന്നിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :