കെ ആര് അനൂപ്|
Last Modified ശനി, 17 ഒക്ടോബര്‍ 2020 (22:32 IST)
നടി കല്യാണി പ്രിയദർശന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. പ്രിയദർശന്റെ ചിത്രത്തിൽ മകളായ താൻ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് കല്യാണി.
'കുട്ടികൾക്ക് ഓപ്പറേഷൻ നടത്തുമ്പോൾ ഡോക്ടർമാർ നെർവെസ് ആകുമെന്ന്' മുന്നാഭായ് എംബിബിഎസിൽ ഒരു ഡയലോഗ് ഉണ്ട്. ഇവിടെയും അത് തന്നെയാണ്.
എന്നെ വെച്ച് മരക്കാർ സംവിധാനം ചെയ്യുമ്പോൾ അദ്ദേഹം ശരിക്കും നെർവെസ് ആയിരുന്നു. അതുപോലെ തന്നെ ഞാനും. ഞങ്ങൾക്ക് ഇത് ഉദ്വേഗമുണര്‍ത്തുന്ന എക്സ്പീരിയൻസ് ആയിരുന്നു എന്ന്
കല്യാണി പ്രിയദർശൻ പറയുന്നു. ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.