ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 11 ഡിസംബര്‍ 2019 (11:56 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കവേ ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി സംവിധായിക ഗീതു മോഹൻദാസ്. വിഷയത്തിൽ ഷെയ്ൻ കുറച്ച് കൂടി പ്രൊഷണൽ ആകേണ്ടതുണ്ടെന്ന് ഗീതു മോഹൻദാസ് ഐ എഫ് എഫ് കെ വേദിയിൽ വെച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഷെയിനെ വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തോടും ഗീതു എതിർപ്പ് രേഖപ്പെടുത്തി. ഒരാളെ വിലക്കുക എന്നത് അസംബന്ധമായ കാര്യാമാണെന്നും അൺപ്രൊഷണലായി ഷെയ്ൻ പെരുമാറിയിട്ടുണ്ടെങ്കിൽ അതിനെതിരെ നിയമപരമായിട്ടോ അല്ലാതെയോ പ്രതികരിക്കാം, പകരം ഒരാളെ വിലക്കുന്നതൊക്കെ ബുദ്ധിശൂന്യതയാണെന്നായിരുന്നു സംവിധായിക പറഞ്ഞത്.
'എനിക്ക് രണ്ട് ഭാഗവും പൂർണമായും അറിയില്ല. ഇക്കാര്യത്തിൽ ആരെന്ത് ചെയ്തു എന്ന് അന്വേഷിച്ചിട്ടുമില്ല. ഉള്ള അറിവ് വെച്ചിട്ട് പറയുകയാണെങ്കിൽ ഒരു പരിഹാരമെന്ന നിലവിൽ ഒരാളെ വിലക്കുക എന്നത് അസംബന്ധവും ബുദ്ധിശൂന്യവുമായ പ്രവൃത്തിയാണ്. പക്ഷേ, ഷെയ്ൻ കുറച്ച് കൂടി പ്രൊഫഷണലാകേണ്ടതുണ്ട്.‘ - ഗീതു മോഹൻദാസ് പറയുന്നു.