കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 മെയ് 2020 (10:47 IST)
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ദൃശ്യത്തിന് രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് നടി മീന. ക്രൈം ത്രില്ലറായ ദൃശ്യം ആദ്യഭാഗത്തില്‍ നിന്ന് എന്തെല്ലാം വ്യത്യാസങ്ങള്‍ ജോർജുകുട്ടിയുടെയും കുടുംബത്തിന്‍റെയും രണ്ടാം വരവിൽ ഉണ്ടാകും എന്ന ത്രില്ലിലാണ് താനെന്ന് ദൃശ്യം 2 സന്തോഷം പങ്കുവെച്ചുകൊണ്ട് പറയുകയാണ് മീന.
ജോർജുകുട്ടിയായി മോഹൻലാലിൻറെയും റാണിയായി മീനയുടെയും കോമ്പിനേഷൻ സീനുകൾ ജനങ്ങൾ ഏറ്റെടുത്തതാണ്. ലോക്ക് ഡൗണിനുശേഷം ദൃശ്യം2 ആയിരിക്കും അടുത്ത സിനിമ എന്ന് മോഹൻലാലും ജീത്തു ജോസഫും വ്യക്‍തമാക്കിയിരുന്നു. 2013ല്‍ ആശീര്‍വാദ് സിനിമാസിൻറെ ബാനറിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം വരവും ആശീര്‍വാദ് സിനിമാസ് തന്നെയായിരിക്കും നിര്‍മ്മിക്കുക.
കൊറോണ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ദൃശ്യം 2ന് ശേഷം മാത്രമേ മറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയുള്ളൂ. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ഈ പ്രൊജക്ട് സഹായിക്കുമെന്നാണ് മോഹന്‍ലാല്‍ പ്രതീക്ഷിക്കുന്നത്.