അഭിറാം മനോഹർ|
Last Modified വെള്ളി, 14 മെയ് 2021 (12:30 IST)
കരിക്ക് സീരീസിലെ ജോർജ് എന്ന
അനു കെ അനിയൻ മലയാളികൾക്കെല്ലാം പ്രിയപ്പെട്ടവനാണ്. തനിക്കുണ്ടായിരുന്ന ജോലി രാജിവെച്ചുകൊണ്ടാണ് അനു കരിക്ക് സീരീസിലേക്കെത്തുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളും സീരീസുകളും ഒന്നും തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടാതിരുന്ന കാലത്ത് ഒട്ടേറെ വിമർശനങ്ങളാണ് താൻ നേരിട്ടതെന്ന് തുറന്ന് പറയുകയാണ് മലയാളികളുടെ സ്വന്തം ജോർജ്.
ഇങ്ങനെ പണിയില്ലാതെ നടക്കണോ, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെയായിരുന്നു ആളുകളിൽ നിന്നും നേരിട്ട പ്രധാന ചോദ്യം.ബന്ധുക്കൾ പോലും എപ്പോഴും വിമർശിക്കുമായിരുന്നു. എന്നാൽ പിന്നീട് അങ്ങനെ ചോദിച്ചവരുടെയെല്ലാം ചിന്താഗതി മാറ്റാൻ ഞങ്ങൾക്കായി.ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ അനു കെ അനിയൻ വ്യക്തമാക്കി. ഇപ്പോൾ പരിപാടി നന്നാവുന്നുണ്ട്, അടുത്ത വീഡിയോ എപ്പോഴാണ് എന്നെല്ലാമാണ് ആളുകൾ ചോദിക്കുന്നതെന്നും അനു കെ അനിയൻ പറയുന്നു.
കരിക്കിലേക്ക് ജോലി രാജിവെച്ചുകൊണ്ടാണ് വന്നത്.നിന്റെ ഇഷ്ടം അതാണെന്ന് നിനക്ക് ബോദ്ധ്യമുണ്ടല്ലോ, അപ്പോള്‍ പിന്നെ അതിനകത്ത് കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല എന്നാണ് അമ്മ പറഞ്ഞത്. തന്റെ വരുമാനം ആവശ്യമായിരുന്ന അന്നത്തെ സാഹചര്യത്തിൽ മറ്റൊരു രക്ഷിതാവും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും അനു പറയുന്നു.