അജിത്തിനോടൊപ്പം പ്രണയ രംഗങ്ങ‌ളിൽ അഭിനയിക്കാൻ കഴിയില്ലെന്ന് ശ്യാമിലി

അജിത്തിനോടൊപ്പം പ്രണയ രംഗങ്ങ‌ളിൽ അഭിനയിക്കാൻ കഴിയില്ലെന്ന് ശ്യാമിലി

aparna shaji| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (16:59 IST)
അജിത്തിനോടൊപ്പം സിനിമകൾ ചെയ്യാം എന്നാൽ നായികയായി അഭിനയിക്കാൻ സാധിക്കില്ലെന്ന് നടി ശ്യാമിലി. വീണ്ടും സിനിമയിൽ വരാൻ കാരണം അജിത്താണെങ്കിലും അദ്ദേഹത്തിന്റെ കൂടെ പ്രണയരംഗങ്ങ‌ളിൽ അഭിനയിക്കാൻ തനിക്ക് കഴിയില്ലെന്നാണ് താരം പറയുന്നത്.

അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണ്. തന്റെ കുടുംബത്തിലെ ഒരംഗം. തന്റെ സഹോദരിയുടെ ഭർത്താവ്. ഒരിക്കലും അവർക്കൊപ്പം പ്രണയ രംഗങ്ങ‌ളിൽ അഭിനയിക്കാൻ സാധിക്കില്ലെന്ന് ശ്യാമിലി വ്യക്തമാക്കി. അജിത്തിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് സഹോദരി വേഷമാണെങ്കിൽ അഭിനയിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി.

ബാലതാരമായി സിനിമയിൽ തിളങ്ങി നിന്നിരുന്ന ശ്യാമിലിയുടെ രണ്ടാം വരവ് കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ്. നവാഗതനായ ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന വള്ളിം തെറ്റി പു‌ള്ളിം തെറ്റി എന്ന ചിത്രത്തിലൂടെയാണ് ശ്യാമിലിയുടെ രണ്ടാം വരവ്. പാച്ചു മൂവീസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിർമ്മിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, മനോജ് കെ ജയൻ, മിയ, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ എന്നിവർ മറ്റു കഥാപാത്രങ്ങ‌ളെ അവതരിപ്പിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :