കെ ആര് അനൂപ്|
Last Modified വെള്ളി, 1 ജൂലൈ 2022 (17:11 IST)
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.സിനിമയില്‍ പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് നടി കോമള്‍ ശര്‍മ്മ പറയുന്നു
'മോഹന്‍ലാല്‍ സാര്‍ എന്നെ തന്റെ സിനിമയുടെ ഭാഗമാകാന്‍ തിരഞ്ഞെടുത്തത് എനിക്ക് അവാര്‍ഡ് നേടിയ അനുഭവം പോലെയാണ്.
ബറോസിന്റെ സെറ്റില്‍ മുന്‍നിര താരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും കുട്ടികള്‍ക്കും തുല്യ പ്രാധാന്യമാണ് മോഹന്‍ലാല്‍ സാര്‍ നല്‍കിയത്.അദ്ദേഹം അവരോട് ക്ഷമയോടെ വ്യക്തമായി രംഗങ്ങള്‍ വിവരിച്ച് കൊടുത്തു.ബറോസ് ഒരു പാന്‍-ഇന്ത്യന്‍ ചിത്രം അല്ല, ഒരു പാന്‍-വേള്‍ഡ് സിനിമയാണ്, കാരണം അത് വിവിധ അന്താരാഷ്ട്ര ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട്' എന്ന് കോമള്‍ ശര്‍മ്മ പറഞ്ഞു.