‘അമ്മ’യുടെ പ്രസിഡന്‍റ് പറയുന്നത് ലൈംഗികപീഡനമൊക്കെ പണ്ടുമാത്രമാണ് ഉണ്ടായിരുന്നതെന്നാണ്, അതാണ് സങ്കടം: റിമ

ബുധന്‍, 1 നവം‌ബര്‍ 2017 (18:22 IST)

Widgets Magazine
Amma, Innocent, Dileep, Rima Kallinkal, Manju, Rima, Mahesh, അമ്മ, ഇന്നസെന്‍റ്, ദിലീപ്, റിമ കല്ലിങ്കല്‍, മഞ്ജു, മഹേഷ്

സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ വലിയ പ്രശ്നമാണെന്നും എന്നാല്‍ അത് വലിയ പ്രശ്നമാണെന്ന് തുറന്നുസമ്മതിക്കാന്‍ പലര്‍ക്കും മടിയാണെന്നും നടി റിമ കല്ലിങ്കല്‍. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നെങ്കിലും സമ്മതിക്കാതെ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നും റിമ പറയുന്നു. 
 
ദേശാഭിമാനിക്കുവേണ്ടി ശ്രീകുമാര്‍ ശേഖര്‍ തയ്യാറാക്കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യം പറയുന്നത്. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് ഇന്നസെന്‍റിനെതിരെയും റിമ ഈ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നു. 
 
“സുരക്ഷ വലിയൊരു പ്രശ്നം തന്നെയാണ്. ലൈംഗികപീഡനമൊക്കെ പണ്ടുമാത്രം ഉണ്ടായിരുന്നതാണെന്ന് പ്രസിഡന്‍റ് പറയുമ്പോള്‍ അതുകൊണ്ടാണ് സങ്കടം തോന്നുന്നത്. മുറിയ്ക്കുള്ളില്‍ ആനയുണ്ടെന്ന് സ്ഥാപിച്ചെടുക്കേണ്ട സ്ഥിതിയാണ്. എന്നിട്ടല്ലേ അതിനെ പുറത്താക്കാനാകൂ. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നെങ്കിലും സമ്മതിക്കണം. എങ്കിലേ അക്കാര്യത്തില്‍ മുന്നോട്ടുപോകാനാവൂ. അവിടെവരെപ്പോലും നമ്മള്‍ എത്തിയിട്ടില്ല. അങ്ങനെയൊരു പ്രശ്നമില്ല എന്ന് വാദിക്കുന്നവരില്‍ സ്ത്രീകള്‍പോലുമുണ്ട്” - റിമ പറയുന്നു. 
 
“ഇത്രയും സ്ത്രീകള്‍ തൊഴിലെടുക്കുന്ന സിനിമാ വ്യവസായത്തില്‍ സുപ്രീംകോടതിയുടെ വിശാഖ കേസിലെ ലൈംഗിക പീഡനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളോ അതിനുശേഷം തൊഴിലിടങ്ങളിലെ പീഡനം തടയാന്‍വന്ന നിയമമോ ഒന്നും ബാധകമാകുന്നില്ല. ഇങ്ങനെയൊരു രീതിയില്‍ വ്യവസായം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ മാത്രം ഇതിന്റെ മെച്ചം കൊയ്തെടുക്കുന്നു. അവരുടെ നേട്ടങ്ങള്‍ അങ്ങനെതന്നെ നിര്‍ത്തിക്കൊണ്ട് ബാക്കി ഇവിടെ വരുന്ന എല്ലാവര്‍ക്കും നേട്ടം ഉണ്ടാകട്ടെ. എല്ലാവരും സന്തോഷമായി വന്ന് ജോലിയെടുക്കട്ടെ. നേട്ടങ്ങള്‍ കുറച്ചുപേരിലേക്ക് മാത്രം ഒതുങ്ങുന്ന സ്ഥിതി മാറട്ടെ” - ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ റിമ പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന നിര്‍ബന്ധമുണ്ട്, അതിനായി ഏതറ്റം വരെയും പോകും: രേവതി

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും അതിനായി ഏതറ്റം വരെയും ...

news

ഒടുവില്‍ സൗബിനെത്തേടി ആ ഭാഗ്യവുമെത്തി !

നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളക്കരയുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൗബിന്‍ ...

news

അതെ, മമ്മൂട്ടി തന്നെ കുഞ്ഞാലിമരയ്ക്കാർ! - ഔദ്യോഗികമായി പ്രഖ്യാപിച്ചു!

ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നായകൻ - ...

news

ജനപ്രിയനായകന്‍റെ ജീവിതമാണോ സിനിമയാകുന്നത്? ‘ഇര’ എന്ന ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ ബുദ്ധി ആരുടേത് ?

സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചേര്‍ന്ന് ഒരു നിര്‍മ്മാണക്കമ്പനി ...

Widgets Magazine