ചേട്ടാ, ചേട്ടന്‍ എന്നേക്കാള്‍ സൂപ്പറാണ് - തല അജിത് ജയറാമിനോട് പറഞ്ഞു!

വ്യാഴം, 8 ജൂണ്‍ 2017 (16:55 IST)

Widgets Magazine
Jayaram, Ajith, Achayans, Vivegam, Shalini, Siva, ജയറാം, അജിത്, അച്ചായന്‍സ്, വിവേകം, ശാലിനി, ശിവ

തമിഴ് സൂപ്പര്‍താരങ്ങളുമായി ഏറെ നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് ജയറാം. കമല്‍ഹാസനും പ്രഭുവും അജിത്തും വിജയും രജനികാന്തുമെല്ലാം ജയറാമിന്‍റെ അടുത്ത സുഹൃത്തുക്കളാണ്. വര്‍ഷം ഒരു തമിഴ് ചിത്രമെങ്കിലും ജയറാമിന്‍റേതായി ഉണ്ടാകാറുണ്ട്.
 
തമിഴകത്തെ തല അജിത്തും ജയറാമും തമ്മില്‍ അടുത്ത കാലത്തായി ഒരു സാമ്യമുണ്ട്. അത് തലമുടിയുടെ കാര്യത്തിലാണ്. ഇരുവരും ഇപ്പോള്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലാണ്. മങ്കാത്ത മുതലാണ് അജിത് സോള്‍ട്ട് ആന്‍റ് പെപ്പര്‍ ശൈലി സ്വീകരിച്ചതെങ്കില്‍ സത്യ, അച്ചായന്‍സ് തുടങ്ങിയ സിനിമകളില്‍ ജയറാം ഈ ലുക്ക് പരീക്ഷിച്ചു.
 
അജിത്തിന്‍റെ ഭാര്യ ശാലിനിയും ജയറാമും ചെന്നൈയില്‍ പേരുകേട്ട ബാറ്റ്‌മിന്‍റണ്‍ താരങ്ങളാണ്. ഒരിക്കല്‍ തന്‍റെ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിന്‍റെ ഒരു ഫോട്ടോ ശാലിനിക്ക് നല്‍കിയ ശേഷം ഇത് അജിത്തിനെ കാണിക്കണമെന്ന് ജയറാം ആവശ്യപ്പെട്ടു. കുറച്ചുകഴിഞ്ഞ് ജയറാമിന്‍റെ അജിത്തിന്‍റെ ഒരു മെസേജ് വന്നു - “ചേട്ടാ, എന്നേക്കാള്‍ മികച്ച ലുക്കാണ് ചേട്ടന്‍റേത്”.
 
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായി എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ‘അപ്പാ’ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണിത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റ്, പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയല്ല!

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന സിനിമ നിര്‍മ്മിക്കുന്നത് മമ്മൂട്ടിയാണോ? ...

news

പൃഥ്വിക്കും ദിലീപിനും മാത്രമല്ല മമ്മൂട്ടിക്കും സാധിക്കും!

മലയാള സിനിമയിലെ നിത്യഹരിത നായകൻ അന്നും ഇന്നും മമ്മൂട്ടി ആണ്. 65 ആം വയസ്സിലും ...

news

വാഹനാപകടം; നടന്‍ മണികണ്ഠന്‍ ആചാരിക്ക് ഗുരുതര പരുക്ക്

‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നടന്‍ മണികണ്ഠന്‍ ...

news

മോഹന്‍ലാല്‍ - ലാല്‍ ജോസ് ചിത്രത്തിന്‍റെ പേര് ‘പുലിമുരുകന്‍’ എന്നല്ല, എന്തുകൊണ്ട്?

മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ട് ഏറെക്കാലമായി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒന്നാണ്. അത് ...

Widgets Magazine