ഗ്രേറ്റ്ഫാദറിലെ വാപ്പച്ചിയുടെ ഫൈറ്റ് കണ്ട് നെഞ്ചിടിപ്പുകൂടിപ്പോയി: ദുല്‍ക്കര്‍

ചൊവ്വ, 16 മെയ് 2017 (10:47 IST)

Widgets Magazine
Mammootty, Dulquer Salman, DQ, Kunjikka, The Great Father, TGF, David Ninan, CIA, മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍, ദുല്‍ക്കര്‍, ഡിക്യു, കുഞ്ഞിക്ക, ദി ഗ്രേറ്റ്ഫാദര്‍, ഡേവിഡ് നൈനാന്‍, സി ഐ എ

ദി ഗ്രേറ്റ്ഫാദര്‍ എന്ന സ്റ്റൈലിഷ് ത്രില്ലര്‍ കണ്ടവരാരും അതിന്‍റെ ക്ലൈമാക്സ് ഫൈറ്റ് മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടി എന്ന താരത്തിന്‍റെ അത്യുജ്ജ്വല ആക്ഷന്‍ പ്രകടനമാണ് ആ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. ജാക്കിച്ചാന്‍ ചിത്രങ്ങളില്‍ കാണുന്ന പ്രത്യേകതരം ആക്ഷന്‍ മൂവ്‌മെന്‍റ്സ് ഗ്രേറ്റ്ഫാദറിലെ ക്ലൈമാക്സ് ഫൈറ്റില്‍ മമ്മൂട്ടി പരീക്ഷിച്ചു.
 
ആ ആക്ഷന്‍ രംഗം കണ്ട് തന്‍റെ നെഞ്ചിടിപ്പുകൂടിപ്പോയതായി യുവസൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍ പറയുന്നു. “വാപ്പച്ചി ഇടയ്ക്ക് പറയും, ‘ഫൈറ്റിലൊന്നും നീ റിസ്ക് എടുക്കരുത്, സൂക്ഷിച്ചേ ചെയ്യാവൂ.’ അതേ ആളാണ് ഗ്രേറ്റ്ഫാദറില്‍ ആ ഫൈറ്റ് ചെയ്തത്. അതുകണ്ട് എന്‍റെ നെഞ്ചിടിപ്പ് കൂടിപ്പോയി. എല്ലാം സ്വയം ചെയ്യാന്‍ ഇഷ്ടമാണ്. നമ്മള്‍ ചെയ്താല്‍ പക്കാ അച്ഛനാകും. ഇതൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പറയുന്നു.
 
“മമ്മൂട്ടി എന്ന നടനും വാപ്പച്ചിയും - രണ്ടും രണ്ട് വ്യക്തികളാണ്. വാപ്പച്ചി സിനിമയ്ക്കായി കഥ കേള്‍ക്കുമ്പോള്‍ കാണിക്കുന്ന ആകാം‌ക്ഷയും ആവേശവും എന്നേക്കാള്‍ കൂടുതലാണ്. അതുണ്ടാക്കുന്ന പ്രോത്സാഹനവും വലുതാണ്. ഞങ്ങളൊക്കെ എപ്പോഴും അടുത്തുണ്ടാകാന്‍ വാപ്പച്ചിക്ക് വലിയ ആഗ്രഹമാണ്. ചിലപ്പോള്‍ ഷൂട്ട് കഴിഞ്ഞുവരാന്‍ ലേറ്റായാല്‍ ചോദിക്കും - നീ എന്താ ഇത്രയും വൈകിയത്? നേരത്തേ ഷൂട്ട് തീര്‍ക്കാന്‍ പറഞ്ഞൂടായിരുന്നോ?” - ദുല്‍ക്കര്‍ വെളിപ്പെടുത്തുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

70 കോടിയുടെ തിളക്കം, ഗ്രേറ്റ്‌ഫാദര്‍ പടയോട്ടം; മമ്മൂട്ടി വിജയനായകന്‍ !

റിവഞ്ച് ത്രില്ലറുകള്‍ മലയാളത്തില്‍ വളരെ കുറവാണ്. ഒരുപാട് സംവിധായകര്‍ അത്തരം സബ്ജക്ടുകള്‍ ...

news

രണ്ടും കല്‍പ്പിച്ച് മോഹന്‍ലാലിന്‍റെ മൈക്കിള്‍ ഇടിക്കുള; നേരിടാന്‍ മമ്മൂട്ടിയുടെ എഡ്ഡി!

ഇത്തവണത്തെ ഓണം തീ പാറുന്ന പോരാട്ടത്തിനാണ് സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്. മമ്മൂട്ടി - ...

news

ആ കേസ് അവധിക്ക് വയ്ക്കുന്നില്ല, തോമ വരുന്നു!

മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ ...

news

ഗ്രേറ്റ്ഫാദറിലൂടെ 2017 സ്വന്തം പേരിലെഴുതി മമ്മൂട്ടി!

ഇതൊരു അത്ഭുതമാണോ? വിശ്വസിക്കാന്‍ കഴിയുന്നില്ല. കൈയില്‍ നുള്ളിനോക്കിയാണ് യാഥാര്‍ത്ഥ്യം ...

Widgets Magazine