ഇവിടെ ഞങ്ങള്‍ തമ്മില്‍ തല്ലുമായിരിക്കാം, പക്ഷേ ലാലേട്ടനെ തൊട്ടാല്‍ സഹിക്കില്ല, പൊറുക്കില്ല - മമ്മൂട്ടി ഫാന്‍സ് !

ബുധന്‍, 19 ഏപ്രില്‍ 2017 (19:15 IST)

Widgets Magazine
Mammootty, Mohanlal, KRK, Mahabharata, Randamoozham, Bheem, Chotta Bheem, മമ്മൂട്ടി, മോഹന്‍ലാല്‍, കെ ആര്‍ കെ, മഹാഭാരതം, രണ്ടാമൂഴം, ഭീമന്‍, ഛോട്ടാഭീം

മോഹന്‍ലാല്‍ ആരാണെന്ന് ബോളിവുഡ് ശരിക്കും മനസിലാക്കിയത് ബുധനാഴ്ചയാണ്. കെആര്‍കെ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. ‘ഛോട്ടാഭീമിനെപ്പോലെയിരിക്കുന്ന താങ്കള്‍ എങ്ങനെയാണ് ഭീമനെ അവതരിപ്പിക്കുക?’ എന്ന കെ ആര്‍ കെയുടെ ചോദ്യത്തിന് മമ്മൂട്ടി ഫാന്‍സാണ് മറുപടി നല്‍കുന്നത് - കളി ലാലേട്ടനോട് വേണ്ട മിസ്റ്റര്‍ !
 
ലാലേട്ടനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇയാള്‍ ഇങ്ങനെയൊക്കെ ചിലയ്ക്കുന്നതെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്. ലാലേട്ടനെക്കുറിച്ച് അറിയണമെങ്കില്‍ പരിചയമുള്ള മലയാളികള്‍ ആരോടെങ്കിലും ചോദിച്ചാല്‍ മതി, അല്ലെങ്കില്‍ സാക്ഷാല്‍ അമിതാഭ് ബച്ചനോട് ചോദിച്ചാല്‍ മതിയെന്ന് അവര്‍ പറയുന്നു. 
 
ഞങ്ങള്‍ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ മത്സരവും വാക്കുതര്‍ക്കവുമൊക്കെയുണ്ടാകും. എന്നാല്‍ ലാലേട്ടനെ തൊട്ടാല്‍ ഞങ്ങളും മമ്മുക്കയെ തൊട്ടാല്‍ ലാലേട്ടന്‍ ഫാന്‍സും നോക്കിയിരിക്കില്ല - മമ്മൂട്ടി ഫാന്‍സ് കെ ആര്‍ കെയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ ശകാരവര്‍ഷം തുടരുകയാണ്.
 
അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുകയാണ് കെ ആര്‍ കെ. ഇതാദ്യമായാണ് അദ്ദേഹത്തിന് നേരെ ഇത്രയും മാസ് ആക്രമണം ഉണ്ടാകുന്നത്. ‘ഇന്ന് രാവിലെ മുതല്‍ എനിക്ക് നേരെ മോഹന്‍ലാല്‍ ഫാന്‍സ് ആക്രമണം നടത്തുകയാണെ’ന്ന് കെ ആര്‍ കെ ട്വിറ്ററില്‍ കുറിക്കുന്നു. എന്നാല്‍ ആക്രമണം നടത്തുന്നത് മമ്മൂട്ടി - മോഹന്‍ലാല്‍ ഫാന്‍സ് ഒന്നിച്ചാണെന്നതാണ് സത്യം.
 
മോഹന്‍ലാലിനെ തൊട്ടുകളിച്ചാല്‍ അത് എങ്ങനെയിരിക്കുമെന്ന് കെ ആര്‍ കെയ്ക്ക് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവും. മോഹന്‍ലാല്‍ ഫാന്‍സിന്‍റെ ആക്രമണം മനസിലാക്കാം, മമ്മൂട്ടി ഫാന്‍സ് കൂടി ചേര്‍ന്നതോടെ ആകെ നിലതെറ്റിയ അവസ്ഥയിലാണ് കെ ആര്‍ കെ എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി മോഹന്‍ലാല്‍ കെ ആര്‍ കെ മഹാഭാരതം രണ്ടാമൂഴം ഭീമന്‍ ഛോട്ടാഭീം Mohanlal Krk Mahabharata Randamoozham Bheem Mammootty Chotta Bheem

Widgets Magazine

സിനിമ

news

‘മഹാഭാരതം’ മോഹന്‍ലാലിന് വെറുമൊരു സിനിമയല്ല, ലാലേട്ടന്‍റെ തയ്യാറെടുപ്പുകള്‍ കാണുക!

രണ്ടാമൂഴം എന്ന കൃതിയും അതിന്‍റെ സിനിമാപദ്ധതിയുമാണ് ഇന്ന് ഇന്ത്യന്‍ സിനിമാലോകം ചര്‍ച്ച ...

news

ഗ്രേറ്റ് ഫാദർ നേടിയ റെക്കോർഡുകൾ? ഡേവിഡ് നൈനാൻ അതിഗംഭീരം!

വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെതായി ഒരു മെഗാഹിറ്റ് പിറക്കുന്നത്. അപ്പോൾ പിന്നെ ...

news

കൂടുതല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്, ഓഗസ്റ്റ് സിനിമയുടെ ഏറ്റവും വലിയ ഹിറ്റ് ഗ്രേറ്റ്ഫാദര്‍ !

ഓഗസ്റ്റ് സിനിമയുടെ 2011 മുതല്‍ 2016 വരെയുള്ള അഞ്ചുവര്‍ഷക്കാലത്തെ ചരിത്രത്തില്‍ ഏറ്റവും ...

news

ഈസ്റ്റ് ഓര്‍ വെസ്റ്റ് ലാലേട്ടൻ ഈസ് ദ് ബെസ്റ്റ്!; കെആർകെയ്ക്കെതിരെ ബിനീഷ് ബാസ്റ്റിൻ

ഇന്ത്യൻ സിനിമയെ ഞെട്ടിച്ചുകൊണ്ട് 1000 കോടി ബജറ്റിൽ മോഹൻലാലിനെ നായകനാക്കി എംടിയുടെ ...

Widgets Magazine