അതിനുള്ള അനുവാദം മമ്മൂക്ക തരണം, അന്നു ഇന്നും ഞാന്‍ കാത്തിരിക്കുന്നു: മഞ്ജു വാര്യര്‍

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (18:10 IST)

മലയാള സിനിമയുടെ ഭാഗ്യനായികയാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവിനു ശേഷവും താരത്തിനു കൈനിറയെ ചിത്രങ്ങളാണുള്ളത്. നിരവധി നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും മഞ്ജു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടില്ല. എന്തിനധികം പറയുന്നു, മമ്മൂട്ടിയോടൊപ്പം ഒരു ഫ്രയിമില്‍ പോലും മഞ്ജു എത്തിയിട്ടില്ല.
 
മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് നടി പറയുന്നു. പണ്ടും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, അന്നത് നടന്നില്ല. തിരിച്ചു വന്നിട്ട് ഇത്രയായിട്ടും ഒരിക്കല്‍ പോലും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏറെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുകയാണ് മമ്മൂക്കയെന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രയിമില്‍ നില്‍ക്കാനെന്ന് മഞ്ജു പറയുന്നു.
 
ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്. അങ്ങനെയൊരു ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്; മഞ്ജു പറയയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ ഈ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ മഞ്ജു വാര്യര്‍ മമ്മൂട്ടി മെഗാസ്റ്റാര്‍ ദിലീപ് Cinema Megastar Dileep Manju Warrier

സിനിമ

news

എല്ലാത്തിനും കാരണമായത് നിവിന്‍ പോളിയുടെ ആ പെരുമാറ്റം; അജു വര്‍ഗീസ് പറയുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ ...

news

ലോകത്തിലെ ഏറ്റവും നല്ല നടന്‍ കേരളത്തിലാണ് - മോഹന്‍ലാല്‍ !

ലോകസിനിമയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്? പല ഹോളിവുഡ് നടന്‍‌മാരുടെയും പേരുകള്‍ മനസിലൂടെ ...

news

ഇനിയും ഒരു തല്ല് ബാക്കിയുണ്ട്, മമ്മൂട്ടി റെഡി; ത്രില്ലടിക്കാന്‍ ഒരുങ്ങുക!

മഹാനടന്‍ മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. ചില പുതിയ സിനിമകളുടെ ...

news

ചങ്ങാത്തം കൂടാനെത്തുന്ന ചിലര്‍ക്ക് അറിയേണ്ടത് മറ്റുചില കാര്യങ്ങള്‍; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലാത്ത താരമാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. ...