വിൻഡീസിൽ ഇന്ന് മുതൽ ടി20 പൂരം, പൊള്ളാർഡും ഹെറ്റ്മേയറും കളത്തിലിറങ്ങും

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (14:33 IST)
ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകീട്ട് 7:30ന് ട്രിൻബാബോ നൈറ്റ് റൈഡേഴ്‌സും ഗയാന ആമ‌സോൺ വാരിയേഴ്‌സും തമ്മിലാണ് ടൂർണമെന്റിലെ ആദ്യമത്സരം. കൊവിഡ് കാലത്ത് നടക്കുന്ന ആദ്യ ഫ്രാഞ്ചൈസി ടൂർണമെന്റിലായതിനാൽ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ ടൂർണമെന്റിനെ കാത്തിരിക്കുന്നത്.

ലീഗിന്റെ ആദ്യദിനം രണ്ട് മത്സരങ്ങളാണുള്ളത്. നാളെ പുലർച്ചെ 3 മണിക്കാണ് ടൂർണമെന്റിലെ രണ്ടാം മത്സരം. ഇന്ന് നടക്കുന്ന ആദ്യമത്സരത്തിൽ ട്രിൻബാബോ നൈറ്റ് റൈഡേഴ്‌സിനായി കീറോൺ പൊള്ളാർഡ്,സുനിൽ നരൈൻ,കോളിൻ മൺറോ,ഡാരൻ ബ്രാവോ,ലെൻഡൽ സിമ്മൺസ് എന്നിവർ ഇന്നിറങ്ങും.

ആദ്യമത്സരത്തിൽ ഗയാനയ്‌ക്കായി ഇ‌മ്രാൻ താഹിർ,നിക്കോളാസ് പുറാൻ,റോസ് ടെയ്‌ലർ,ഹെറ്റ്‌മേയർ, കിമോ പോൾ എന്നിവർ അണിനിരക്കും.എന്തായാലും ആദ്യമത്സരം തന്നെ ആവേശകരമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം 33 മത്സരങ്ങളുള്ള ഇത്തവണത്തെ കരീബിയൻ പ്രീമിയർ ലീഗ് രണ്ട് വേദികളിലായിട്ടായിരിക്കും നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :