കമ്പ്യൂട്ടര്‍ പരിശീലനം

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 29 ജനുവരി 2008 (16:20 IST)
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനും സി-ഡിറ്റും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഓഫീസ്‌ ഓട്ടോമേഷന്‍ കോഴ്സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, കണ്ണൂര്‍ ജില്ലകളിലേക്ക് ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. ആറു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സിലേക്ക്‌ 18 നും 35 നും മദ്ധ്യേ പ്രായമുള്ള മേല്‍ പറഞ്ഞ ജില്ലകളിലുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്‌, ബുദ്ധ, പാഴ്സി ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട എസ്‌.എസ്‌.എല്‍.സി. പാസ്സായവരില്‍ നിന്നും അപേക്ഷിക്കാം.

പരിശീലനം സൗജന്യമാണ്‌. കുടുംബ വാര്‍ഷിക വരുമാനപരിധി ഗ്രാമപ്രദേശങ്ങളില്‍ നാല്‍പതിനായിരം രൂപയും നഗരപ്രദേശങ്ങളില്‍ അമ്പത്തിഅയ്യായിരം രൂപയും ആണ്‌. പേര്‌, ജനനതീയതി, വിലാസം, മതം, ജാതി, താമസിക്കുന്ന വീട്‌ സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ പേര്‌, ജില്ല, വിദ്യാഭ്യാസ യോഗ്യത, കുടുംബ വാര്‍ഷിക വരുമാനം എന്നിവ സഹിതം അപേക്ഷിക്കണം.

സ്റ്റേറ്റ്‌ കോര്‍ഡിനേറ്റര്‍ (സി.ഇ.പി), ടെക്നോളജി എക്സ്റ്റന്‍ഷന്‍ ടീം, സി-ഡിറ്റ്‌, തിരുവല്ലം പി.ഒ., തിരുവനന്തപുരം 695 027 വിലാസത്തില്‍ ഫെബ്രുവരി 15 ന്‌ മുന്‍പ്‌ ലഭിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :