ഉച്ചവിശ്രമം: കമ്പനികള്‍ക്കെതിരെ നടപടി

Labour
FILEFILE
ബഹറിനില്‍ ഉച്ചയ്ക്ക് തൊഴിലാളികള്‍ക്ക് വിശ്രമം നിര്‍ബന്ധമാക്കുന്ന നിയമം ലംഘിച്ച 232 കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കഠിനമായ ചൂട് പരിഗണിച്ച് ജൂലൈ - ഓഗസ്റ്റ് മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നിടത്ത് ഉച്ചക്ക് 12 മുതല്‍ നാലുവരെ ജോലി ചെയ്യിക്കുന്നത് വിലക്കുന്ന നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെയാണ് പമ്പ്ലിക് പ്രോസിക്യൂട്ടര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇനിയും നടപടികളുമായി മുന്നോട്ടുപോവുമെന്നും തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍കാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ജമീല്‍ ഹുമൈദാന്‍ വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന എല്ലാ സൈറ്റുകളിലും തെരച്ചില്‍ തുടരും.

1077ഓളം തൊഴിലാളികള്‍ വിലക്കുള്ള സമയം ജോലി ചെയ്യേണ്ടിവന്നതായി അദ്ദേഹം അറിയിച്ചു. കമ്പനികള്‍ നിര്‍ബന്ധമായും ഈ സമയത്ത് ജോലിയെടുപ്പിക്കുന്നതില്‍ നിന്ന് പിന്മാറേണ്ടതുണ്ട്. ഈ മാസം അവസാനംവരെ മന്ത്രാലയം പരിശോധന തുടരും.

മനാമ| WEBDUNIA|
തുറസ്സായ സ്ഥലങ്ങളിലും സൈറ്റുകളിലും ജോലി ചെയ്യുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും സൂര്യാഘാതമേല്‍ക്കുമ്പോള്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകള്‍ വിശദീകരിക്കുന്ന ലഘുലേഖകര്‍ ആറു ഭാഷകളില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :