ആധാർ വിവരങ്ങൾ പുതുക്കാനുണ്ടോ? ജൂലൈ 14 വരെ അവസരം

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (17:01 IST)
ഓരോ പൗരൻ്റെയും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ദൈനംദിന കാര്യങ്ങൾക്കെല്ലാം തന്നെ ആധാർ കാർഡ് നമുക്കാവശ്യമാണ്. അതിനാൽ തന്നെ ആധാർ കാർഡിലെ കാര്യങ്ങൾ എല്ലാം തന്നെ കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിവരങ്ങൾ പുതുക്കാനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് അവ പുതുക്കാനായി അവസരം നൽകിയിരിക്കുകയാണ് യുഐഡിഎഐ.


ജൂൺ4 വരെ മൈ ആധാർ പോർട്ടലിൽ വിവരങ്ങൾ സൗജന്യമായി അപ്ലോഡ് ചെയ്യാനുള്ള സൗകര്യമാണ്
യുഐഡിഎഐ ഒരുക്കുന്നത്. അക്ഷയകേന്ദ്രങ്ങൾ വഴി വും 50 രൂപ നൽകി നിങ്ങൾക്ക് ആധാറിൽ വിവരങ്ങൾ പുതുക്കാനാകും. അടുത്ത മൂന്ന് മാസക്കാലമാണ് സേവനം ലഭ്യമാകുകയെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

https://myaadhaar.uidai.gov.in/portal എന്നപോർട്ടൽ വഴി വിവരങ്ങൾ നൽകാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതാണ്. വിവരങ്ങൾ പുതുക്കുന്നതിനായി ഐഡൻ്റിറ്റി പ്രൂഫും അഡ്രസ് പ്രൂഫും അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുക. യുആർഎൻ നമ്പർ ഉപയോഗിച്ച് ആധാർ സ്റ്റാറ്റസ് പരിശോധിക്കുകയും ആവശ്യമെങ്കിൽ പുതുക്കുകയും ചെയ്യാവുന്നതാണ്. 10 വർഷത്തിലേറെയായി ആധാർ എടുത്തവർക്കും ഇതുവരെ അപ്ഡേറ്റ് ചെയ്യാത്തവർക്കും അവസരം ഉപയോഗപ്പെടുത്താം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :