ഭക്‍ഷ്യസംസ്കരണം: അവസരങ്ങളേറെ

Food processing
WDWD
ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് ലോകം അതിവേഗം മാറുന്നതിനൊപ്പം ഭക്‍ഷ്യ സംസ്കരണ വ്യവസായവും വളരുകയാണ്. ഒപ്പം തൊഴിലവസരങ്ങളും.

ഫുഡ് പ്രോസസിംഗ്, പ്രിസര്‍വേഷന്‍ സയന്‍സ്, പാക്കേജിംഗ് ടെക്നോളജി, ക്വാളിറ്റി കണ്ട്രോള്‍, വേസ്റ്റ് മാനേജ്‌മെന്‍റ് തുടങ്ങി നിരവധി ശാഖകളിലായി അനേകം അവസരങ്ങളുണ്ട്. ആശുപത്രികള്‍, ഭക്‍ഷ്യ-സംസ്കരണ സ്ഥാപനങ്ങള്‍, പൌള്‍ട്രി ഫാമുകള്‍ തുടങ്ങിയയിടങ്ങളിലും സ്വയം തൊഴില്‍ രംഗത്തും സാധ്യതകള്‍ ഏറെയാണ്.

ഭക്‍ഷ്യ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാങ്കേതികമായ വിജ്ഞാനം അത്യാവശ്യമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അനേകം സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ നിരവധി കോഴ്സുകള്‍ നടത്തുന്നുണ്ട്. ഫുഡ് ടെക്നോളജി കോഴ്സുകള്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ നടക്കുന്നു.

ബിരുദ കോഴ്സുകള്‍ക്ക് അമ്പത ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ് ടു പാസായവര്‍ക്കും പി.ജിക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. ഫുഡ് ടെക്നോളജിയില്‍ വിവിധ മേഖലകളില്‍ മികച്ച ട്രെയിനിംഗ് നല്‍കുന്ന സ്ഥാപനമാണ് മൈസൂരിലെ സെന്‍‌ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്.

ഇവിടെ മുപ്പതോളം ഷോര്‍ട്ട് ടേം കോഴ്സുകളും എം.എസ്.സികോഴ്സുമുണ്ട്. നാല് സെമസ്റ്ററാ‍യി നടത്തുന്ന ദ്വിവത്സര കോഴ്സാണ് എം.എസ്.സി. കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് അമ്പത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും അഗിക്കള്‍ച്ചറല്‍/എഞ്ചിനീയറിംഗ്/ടെക്നോളജി രണ്ടാംക്ലാസ് ബിരുദമുള്ളവര്‍ക്കും ഈ കോഴ്സിന് ചേരാം.

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 20 ഫെബ്രുവരി 2008 (15:58 IST)
കേരളത്തിലും ഫുഡ് ടെക്നോളജിയില്‍ വിവിധ കോഴ്സുകള്‍ നടത്തുന്നുണ്ട്. കോട്ടയത്തെ ബി.സി.എം കോളജ്, എം.ജി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഡിഗ്രി കോഴ്സുകള്‍ നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :