ബജറ്റിന് മുമ്പെ അണിയറയില്‍ പദ്ധതികളൊരുങ്ങി; സുരേഷ് പ്രഭു രണ്ടും കല്‍പ്പിച്ച് - ലക്ഷ്യം ഒന്നുമാത്രം

ന്യൂഡല്‍ഹി, ബുധന്‍, 11 ജനുവരി 2017 (18:18 IST)

Widgets Magazine
   Railway budget  , budget 2017 , Suresh Prabhu , IRCTC , Narendra modi , budget , ബജറ്റ് വരുമാനം , നരേന്ദ്ര മോദി , റെയില്‍‌വെ , ആപ്ലിക്കേഷന്‍ , ഡിജിറ്റല്‍

റെയില്‍‌വെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി വരുമാനം കൂട്ടാനുള്ള പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍‌വെ. ടിക്കറ്റ് ഇതര മാര്‍ഗങ്ങളിലൂടെ  ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പദ്ധതികളാണ് റെയില്‍‌വെ മന്ത്രാലയം ഒരുക്കുന്നത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യാത്രാ- ചരക്ക് നിരക്കിന് പുറമെ നിന്ന് 16,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിന് മുമ്പ് തന്നെ റെയില്‍‌വെ അംഗീകരിച്ചിട്ടുള്ളത്. നോണ്‍ ഫെയര്‍ റവന്യൂ പ്രതിവര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍‌വെ പ്രതീക്ഷിക്കുന്നത്.

റെയില്‍‌വെയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരസ്യത്തിനായി നല്‍കി വരുമാനം കണ്ടെത്താനും തീരുമാനമായി. ഇതിലൂടെ ഒറ്റയടിക്ക് വലിയ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പുതിയ വരുമാന മാര്‍ഗമെന്ന നിലയില്‍ ഇത് റെയില്‍‌വെ ബജറ്റില്‍ ഉള്‍പ്പെടുത്തും.

പ്ലാറ്റ് ഫോമുകളില്‍ എടിഎം കൌണ്ടറുകള്‍ സ്ഥാപിക്കാനും എഫ്എം റേഡിയോകള്‍ സ്ഥാപിക്കാനും തീരുമാനമായി. ഫെബ്രുവരി ഒന്നിന് നടക്കുന്ന റെയില്‍‌വെ ബജറ്റില്‍ ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ബജറ്റിന് മുമ്പ് കൈയടി നേടാന്‍ സുരേഷ് പ്രഭുവിന്റെ കൊച്ചു തന്ത്രം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ റെയില്‍‌വെ ബജറ്റ് വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ...

news

പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം ഫലം കണ്ടില്ല; കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിനു തന്നെ

പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധം ഫലം കണ്ടില്ല. കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിനു തന്നെ ...

news

മോദി ബജറ്റ് പൊളിക്കുമോ എന്ന് ജയ്‌റ്റ്‌ലിക്ക് ഭയമുണ്ടായിരുന്നു?

ഓരോ ബജറ്റും ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെയാണ്. എന്തൊക്കെയാണ് ബജറ്റില്‍ ...

news

റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി

ഇത്തവണമുതല്‍ റെയില്‍വെ ബജറ്റ് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയാകും അവതരിപ്പിക്കുക. ...

Widgets Magazine