Widgets Magazine
Widgets Magazine

കണ്മണി പോലെ കാക്കണം നമ്മുടെ രണ്ട് കണ്ണിനെയും

വെള്ളി, 10 ഏപ്രില്‍ 2015 (17:30 IST)

Widgets Magazine

‘കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല’ എന്ന മൊഴി വെറുതെയല്ല. കാരണം, കണ്ണ് ഇല്ലാതാകുമ്പോള്‍ മാത്രമാണ് ജീവിതത്തില്‍ അത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. എന്തായാലും കണ്ണിന്റെ കാര്യത്തില്‍ വലിയ നല്കാത്തവരാണ് ഒട്ടു മിക്കവരും. പക്ഷേ, കണ്മണിയെ കാക്കുന്നത് പോലെ നോക്കണം നമ്മുടെ കണ്ണിനെയും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്.
 
കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കാന്‍
 
1. കംപ്യൂട്ടര്‍ സ്ക്രീന്‍ ദിവസവും തുടച്ച് വൃത്തിയാക്കുക. പൊടിപടലങ്ങള്‍ സ്ക്രീനില്‍ ഇരുന്നാല്‍ അത് കാഴ്ചയെ തടസ്സപ്പെടുത്തും.
 
2. കട്ടന്‍ ചായയില്‍ കോട്ടണ്‍ തുണി മുക്കി കണ്ണിനു ചുറ്റും വച്ചാല്‍ കറുപ്പു നിറം മാറും. 
 
3. വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിനു മുകളില്‍ വെച്ചാല്‍ കണ്ണിനു തണുപ്പ് ലഭിക്കുകയും കറുപ്പുനിറം മാറുകയും ചെയ്യും.
 
വേനല്‍ക്കാലത്ത് ശ്രദ്ധിക്കാന്‍
 
1. കനത്ത വെയിലില്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക.
 
2. പൊടിപടലമുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴും കണ്ണട ഉപയോഗിക്കാം
 
3. ഇടയ്ക്കിടെ കണ്ണുകള്‍ ശുദ്ധജലത്തില്‍ കഴുകുക
 
4. തുടര്‍ച്ചയായി ടി വി കാണുന്നത് ഒഴിവാക്കണം. ഒരു ദിവസം അരമണിക്കൂറില്‍ കൂടുതല്‍ നേരം ടിവി കാണരുത്.
 
5. ടിവി കാണുമ്പോള്‍ മുറിയില്‍ ലൈറ്റ് ഉണ്ടായിരിക്കണം. ലൈറ്റ് ഓഫ് ചെയ്താല്‍ സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.
 
കണ്ണിന്റെ കാര്യത്തില്‍ കുറച്ചു കാര്യങ്ങള്‍ കൂടി
 
1. ഉരുളക്കിഴങ്ങ് ചതച്ചെടുത്ത് ഇഴയകന്ന തുണിയില്‍ വെച്ച് കണ്ണുകള്‍ക്ക് മുകളില്‍ കെട്ടുക. 15 മിനുട്ട് കഴിഞ്ഞ് എടുത്ത് മാറ്റുക. കണ്ണുകള്‍ക്ക് തിളക്കവും കുളിര്‍മയും ലഭിക്കും.
 
2. കോട്ടണ്‍ തണുത്ത പനിനീരില്‍ മുക്കി കണ്ണിന്റെ മുകളില്‍ വെക്കുക.
 
3. കണ്‍തടങ്ങളില്‍ വരള്‍ച്ചയുണ്ടാവുമ്പോള്‍ ബദാം എണ്ണയോ ആവണക്കെണ്ണയോ ഉപയോഗിച്ച് തടവുക.
 
4. രാവിലെ എഴുന്നേറ്റ ഉടന്‍ 10-15 മിനിറ്റ് നേരം കണ്ണിലേക്ക് തണുത്ത വെള്ളം മൃദുവായി തളിക്കുക.
 
5. തക്കാളിനീരും, നാരങ്ങനീരും സമം ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടിയാല്‍ കറുത്ത പാട് ഇല്ലാതാകും.
 
6. കണ്‍മഷി കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. പ്രഭാതത്തില്‍ കണ്ണെഴുതി ശീലിക്കുക. ഇത് പൂപ്പല്‍ബാധ, അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കും.
 
7. ആവശ്യത്തിന് മാത്രം ഉറങ്ങാന്‍ ശ്രദ്ധിക്കുക. അമിത ഉറക്കം കണ്ണിനെ ക്ഷീണിതമാക്കും. 
 
8. ഉപയോഗിക്കുന്ന തലയണ കനം അധികം കൂടാനോ കുറയാനോ പാടില്ല. 
 
9. കണ്ണ് അടച്ചതിന് ശേഷം കൈയില്‍ ക്രീം പുരട്ടി മസാജ് ചെയ്യുക. ഇത് വഴി കണ്ണിന് വ്യായാമം ലഭിക്കുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്ക് മൂത്രമൊഴിച്ച് ചായ, ഒരു വര്‍ഷത്തോളം മൂത്രച്ചായ നല്‍കിയ യുവതി ഒടുവില്‍ പിടിയിലായി!

ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്ക് ഒരു വര്‍ഷത്തോളം ചായയില്‍ മൂത്രമൊഴിച്ച് നല്‍കിയ ...

news

അനുഷ്കയെ തെറി വിളിക്കുന്നവരുടെ അസുഖം ഇതാണ്

ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ...

news

കുട്ടികളിലെ പനിയും ചുമയും വില്ലനാകരുതേ...

കുട്ടികളുടെ പ്രതിരോധ ശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ...

news

കൈകള്‍ സുന്ദരമായി കാത്തുസൂക്ഷിക്കാം, ഇങ്ങനെ

മുഖസൌന്ദര്യം കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ എന്തൊക്കെ സാഹസങ്ങള്‍ ചെയ്യും. കാലിന്റെ സൌന്ദര്യം ...

Widgets Magazine Widgets Magazine Widgets Magazine