അമേരിക്കയില്‍ മൂന്ന് അല്‍ഫോണ്‍സാമ്മ പള്ളികള്‍

ഭരണങ്ങാ‍നം : | WEBDUNIA|

അല്‍ഫോന്‍സാമ്മ വിശുദ്ധയായതു പ്രമാണിച്ച് അമേരിക്കയിലെ മൂന്ന് കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് സെന്‍റ് അല്‍ഫോന്‍സാ ചര്‍ച്ച് എന്ന് പേരിട്ടു.

ലോസ് ആഞ്ചലസ്, അറ്റലാന്‍റാ, ഡള്ളാസ് എന്നിവിടങ്ങളിലെ ദേവാലയങ്ങളാണിവ. സിറോ മലബാര്‍ സഭയുടെ കീഴിലുള്ളതും വാഴ്ത്തപ്പെട്ട അല്‍ഫോന്‍സായുടെ പേരില്‍ മുമ്പ് നാമകരണം ചെയ്തിരുന്നതുമായ പള്ളികളാണ് ഇപ്പോള്‍ വിശുദ്ധ അല്‍ഫോന്‍സാ പള്ളികള്‍ പേരു മാറ്റിയത്.

ഇവ സ്ഥാപിച്ചത് വിശുദ്ധയാക്കല്‍ ചടങ്ങ് നടക്കുന്നതിനു മുമ്പായിരുന്നു. ലോസ് ആഞ്ചലസിലെ സെന്‍റ് അല്ഫോന്‍സാ ചര്‍ച്ച് അല്‍ഫോണ്‍സാമ്മയുടെ പേരില്‍ കേരളത്തിനു പുറത്ത് സ്ഥാപിതമായ ആദ്യത്തെ പള്ളിയാണ് എന്നാണവകാശപ്പെടുന്നത്.

2001 ല്‍ ആണ് ഈ അല്‍ഫോണ്‍സമ്മ പള്ളി സ്ഥാപിതമാവുന്നത് അന്നു വാഴ്ത്തപ്പെട്ടവളായ അല്‍ഫോണ്‍സമ്മ എന്നു വിശുദ്ധയായി മാറും എന്നു അന്നൊരു രൂപവുമില്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :