കെജ്‌രിവാള്‍ സര്‍ക്കാരിനെ പുറത്തിറക്കുമെന്ന് ബിന്നി; ആം ആദ്മിയില്‍ പ്രതിസന്ധി?

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആംആദ്മി പാര്‍ട്ടി വനിതകളെ മനുഷ്യരായി കാണുന്നില്ലെന്നാരോപിച്ച് സ്ഥാപക നേതാവ് മധുബാധുരി രാജി വെച്ചതിനു പിന്നാലെ, വിനോദ് കുമാര്‍ ബിന്നിക്ക് പിന്തുണപ്രഖ്യാപിച്ച് മറ്റൊരു സ്വതന്ത്ര എംഎല്‍എ കൂടി രംഗത്തെത്തി.

നാല് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെ പുറത്തിറക്കുമെന്നുമാണ് ബിന്നി ഒടുവില്‍ പറഞ്ഞത്.

സ്വതന്ത്ര എംഎല്‍എ റംബീര്‍ ഷോക്കീനും,ജെഡിയു സ്വതന്ത്ര എംഎല്‍എ ശുഐബ് ഇഖ്ബാലും വിമത എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

കെജ്‌രിവാള്‍ സര്‍ക്കാരിന് നിലവില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമാണ് സഭയിലുള്ളത്. 70 അംഗ സഭയില്‍ 36 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.അതിനിടെ ജന്‍ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭ ഇന്ന് അനുമതി നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :