ജയ് രണ്‍ചോഡ്, മകന്‍ ചോര്‍ എന്നിങ്ങനെ ആര്‍പ്പ് വിളിച്ച് കൊണ്ടാണ് ഘോഷയാത്ര നീങ്ങുന്നത്. വന്‍ ജനക്കൂട്ടം ഈ അവസരത്തില്‍ ക്ഷേത്രത്തില്‍ എത്തുമെന്നതിനാല്‍ വലിയ സുരക്ഷയാണ് ഈ വേളയില്‍ ഏര്‍പ്പെടുത്തുന്നത്. ജീവിതത്തിലെ സങ്കടങ്ങളും വേദനകളും ഒക്കെ ഭഗവാനെ ഒരു നോക്ക് കാണുന്നതിലൂടെ പരിഹൃതമാകുമെന്നാണ് വിശ്വാസം. ആഗ്രഹങ്ങളും ഭഗവാന്‍ പൂര്‍ത്തീകരിക്കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.പാവങ്ങള്‍ക്ക് സൌജന്യമായി ആഹാരം നല്‍കുന്നു എന്നതാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്ന്. സദാവര്‍ത്ത എന്ന ട്രസ്റ്റ് രൂപീകരിച്ചാണ് ഇത് ചെയ്യുന്നത്. മഹാമണ്ഡലേശ്വര്‍ നരസിംഹജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ട്രസ്റ്റ് രൂപീകരിച്ചത്. ദിവസവും നുറ് കണക്കിന് ജനങ്ങള്‍ ഇവിടെ വന്ന് ആഹാരം കഴിക്കുന്നു.എത്താനുള്ള മാര്ഗ്ഗംറോഡ്: അഹമ്മദാബാദിലേക്ക് എല്ലാ പ്രമുഖ സംസ്ഥാനങ്ങളില്‍ നിന്നും ബസ് സര്‍വീസുണ്ട്. ഗീതാമന്ദിര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ടാക്സി സര്‍വീസുണ്ട്.റെയില്‍: ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ നിന്ന് അഹമ്മദാബാദിലേക്ക് ട്രെയിന്‍ സര്‍വീസുണ്ട്. കലുപുര്‍ സ്റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ്. മണിനഗര്‍, സബര്‍മതി സ്റ്റേഷനുകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എളുപ്പം എത്താം.വ്യോമം: അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ നിന്ന് വിമാന സര്‍വീസുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ടാക്സി ലഭിക്കും. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |