ഒടുവില്‍ അദ്ദേഹം തിരുവൈയാറില്‍ താമസിക്കാന്‍ തുടങ്ങി. സ്നാന ചെയ്യുന്നതിനിടയില്‍ നദിയില്‍ നിന്ന് ലഭിച്ച ശ്രീരാമന്‍റെ വെങ്കല വിഗ്രഹമാണ് അദ്ദേഹം ആരാധിച്ചിരുന്നത്. ഹനുമാന്‍റെ വിഗ്രഹത്തിന് സമീപം ഇരുന്ന് ശ്രീരാമനെ പ്രകീര്‍ത്തിച്ച് നിരവധി കീര്‍ത്തനങ്ങള്‍ അദ്ദേഹം പാടിയിരുന്നു. അദ്ദേഹത്തിന്‍റെ പഞ്ച കീര്‍ത്തനങ്ങള്‍ കര്‍ണാടക സംഗീതത്തിലെ ഏറ്റവും പ്രശസ്തമായവയാണ്.
എണ്‍പത് വയസില്‍ അദ്ദേഹം ശ്രീരാമപദം പ്രാപിച്ചു. അദ്ദേഹത്തെ സമാധി ഇരുത്തിയ സ്ഥലത്ത് ഒരു ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി. ഇവിടെ ത്യാഗരാജ ഭഗവതര്‍ ആരാധിച്ചിരുന്ന രാമന്‍റെയും സീതാദേവിയുടെയും ലക്‍ഷ്മണന്‍റെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയുണ്ടായി. ക്ഷേത്രത്തില്‍ അദ്ദേഹത്തിന്‍റെ കീര്‍ത്തനങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ത്യാഗരാജ ഭാഗവതരുടെ ജന്മദിനത്തില്‍ ലോകമെമ്പാടും നിന്ന് കര്‍ണാടക സംഗീതജ്ഞര്‍ ക്ഷേത്രത്തില്‍ ഒത്തുകൂടി പഞ്ചകീര്‍ത്തനങ്ങള്‍ ആലപിക്കുന്നു. ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്ക് സംഗീതവും ഭക്തിയും കൂടിക്കലര്‍ന്ന പ്രത്യേക അനുഭൂതി ആകും ഉണ്ടാവുക.
എത്താനുളള മാര്‍ഗ്ഗം
റെയില്‍: തഞ്ചാവൂരിന് സമീപമാണ് ക്ഷേത്രം. ചെന്നൈയില്‍ നിന്ന് തഞ്ചാവൂരിലേക്ക് ട്രെയിനുണ്ട്. ഇവിടെ നിന്ന് തിരുവൈയാറിലേക്ക് വാഹനം ലഭിക്കും.
റോഡ്: ചെന്നൈയില്‍ നിന്ന് തഞ്ചാവൂരിലേക്ക് നിരന്തരം ബസ് സര്‍വീസുകളുണ്ട്.
വിമാനം: ഏറ്റവും അടുത്ത വിമാനത്താവളം തിരുച്ചി. തിരുച്ചിയില്‍ നിന്ന് അര മണിക്കൂര്‍ കൊണ്ട് തിരുവൈയാറില്‍ എത്താം.
|