പ്രധാന താള്‍ > ആത്മീയം > തീര്‍ത്ഥാടനം > പുണ്യയാത്ര > മഹാകേദാരേശ്വര്‍ ക്ഷേത്രം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മഹാകേദാരേശ്വര്‍ ക്ഷേത്രം
ഗായത്രി ശര്‍മ്മ
WDWD
ഭക്തരും ഇഷ്ടദൈവവും തമ്മില്‍ ഭക്തിയുടേതായ ബന്ധമാണുള്ളത്. ഈ ഭക്തിയാണ് വിദൂര പ്രദേശങ്ങളില്‍ നിന്ന് പോലും ഭക്തരെ സര്‍വശക്തന്‍റെ അടുത്ത് എത്തിക്കുന്നത്. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ ശിവ ഭഗവാന്‍റെ അനുഗ്രഹമുള്ള കേദാരേശ്വര്‍ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്.

മധ്യപ്രദേശിലെ രത്‌ലം എന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ സൈലാന എന്ന ഗ്രാമത്തിന് സമീപമാണ് മഹാകേദാരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ വിദൂര ദേശങ്ങളില്‍ നിന്ന് പോലും ഇവിടെ ഭക്തര്‍ എത്തുന്നുണ്ട്. കുന്നുകളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഈ പ്രദേശത്ത് വെള്ളച്ചാട്ടവും ഉണ്ട്. വെള്ളച്ചാട്ടം ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ പതിക്കുന്നു.

ക്ഷേത്രത്തിന് 278 വര്‍ഷം പഴക്കമുണ്ട്. 1730 ന് മുന്‍പ് ഇവിടെ ഒരു ശിവലിംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ
WDWD
പറയപ്പെടുന്നത്. 1736 ല്‍ സൈലാനയിലെ മഹാരാജാവായ ജയസിംഗ് ശിവലിംഗത്തിന് ചുറ്റും മനോഹരമായ ക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി. ഇതിന് ശേഷം ഇവിടം മഹാ‍കേദാരേശ്വരം ക്ഷേത്രം എന്ന പേരില്‍ പ്രസിദ്ധമായി.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
വീഡിയോ കാണുക
1 | 2  >>  
ഫോട്ടോഗാലറി
മഹാകേദാരേശ്വര്‍ ക്ഷേത്രം
കൂടുതല്‍
നന്ദീശ്വരനില്ലാത്ത ശിവക്ഷേത്രം  
തത്തകളുടെ ഹനുമദ് ഭക്തി  
സിദ്ധനാഥ് മഹാദേവന്‍  
കാനിഫ്‌നാഥിന്‍റെ ക്ഷേത്രം  
ജഗന്നാഥ രഥയാത്ര  
ഹനുമാന്‍ സ്വാമി