ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ മധ്യപ്രദേശിലെ പ്രശസ്തമായ ശിവ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം നെമവര്‍ നഗരത്തില്‍ നര്‍മ്മദ നദിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സിദ്ധനാഥ് മഹാദേവ ക്ഷേത്രമെന്ന് അറിയപ്പെടുന്ന ഈ ആരാധനാലയം സ്ഥ്തി ചെയ്യുന്ന പ്രദേശം പുരാതന കാലത്ത് നാഭിപൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
വ്യാപാരത്തിനും കച്ചവടത്തിനും പേര് കേട്ട സ്ഥലമായിരുന്നു ഇവിടം. ഐഹീഹ്യ പ്രകാരം ഈ ക്ഷേത്രത്തിലെ ശിവലിംഗം നാല് സിദ്ധ സന്യസിമാര്‍ ചേര്‍ന്നാണ് സ്ഥാപിച്ചത്. സത്യയുഗത്തില്‍ ജീവിച്ചിരുന്ന സനന്ദ്, സനക്, സനാഥന്‍, സനത് കുമാര്‍ എന്നീ സന്യാസിമാരാണ് ശിവലിംഗം സ്ഥാപിച്ചതെന്നതിനാല്‍ സിദ്ധനാഥനെന്ന് പേര് വന്നുവെന്നാണ് പറയപ്പെടുന്നത്.
ക്ഷേത്ര ശിഖരം കൃസ്തുവിന് മുന്‍പ് 3094 ല്‍ ആണ് നിര്‍മ്മിച്ചതെന്ന് വിശസിക്കപ്പെടുന്നു. അദ്യം കിഴക്ക് ദിക്ക് അഭിമുഖമായി നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം ഭീമ സേനന്‍ ആണ് പടിഞ്ഞാറോട്ട് തിരിച്ച് വച്ചതെന്നാണ് വിശ്വാസം.
എല്ലാ ദിവസവും രാവിലെ നദീതടത്തിലെ മണ്ണില്‍ കാല്‍ പാടുകള്‍ക്ക് സമാനമായ പാടുകള്‍ പതിഞ്ഞ് കിടക്കാറുണ്ടെന്നും ഇത് സനകദിക് സന്യാസിമാരുടെ പാദങ്ങള്‍ പതിഞ്ഞുണ്ടാകുന്നതാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തെ തുടര്‍ന്ന് കുഷ്ഠ രോഗികള്‍ രോഗശാന്തിക്കായി ഈ മണല്‍പരപ്പില്‍ കിടന്ന് ഉരുളാറുണ്ട്. സമീപത്തെ കുന്നുകളിലെ ഗുഹകളില്‍ നിരവധി സന്യാസിമാര്‍ വസിക്കുന്നുണ്ടെന്നും പ്രഭാതത്തില്‍ അവര്‍ സ്നാനത്തിനായി നദിയിലേക്ക് വരാറുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
|