ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ നാഥ് സമൂഹത്തിന്‍റെ പ്രശസ്ത ഗുരുക്കന്മാരിലൊരാളായ നാഥ് ഗുരുവിന്‍റെ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. കാനിഫ്നാഥ് മഹാരാജിന്‍റെ പേരിലാണ് ഈ പുണ്യ കേന്ദ്രം അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ മധി എന്ന ചെറുഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രി പര്‍വതങ്ങളില്‍ നിന്ന് ഗര്‍ഭഗിരി കുന്നുകളിലൂടെ ഒഴുകുന്ന പൌനഗിരി നദിക് സമീപമാണ് ഈ പുണ്യസ്ഥലം സ്ഥിതി ചെയ്യുന്നത്.
കാനിഫ്‌നാഥ് മഹാരാജ് 1710ല്‍ ഫാല്‍ഗുന മാസത്തില്‍ വൈദ്യ പഞ്ചമി ദിനത്തില്‍ ഇവിടെ വച്ച് സമാധിയായതായാണ് കരുതപ്പെടുന്നത്. കൊട്ടാരത്തില്‍ പ്രവേശിക്കുന്നതിന് മൂന്ന് വാതിലുകള്‍ ഉണ്ട്. ഐതീഹ്യ പ്രകാരം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്‍റെ തടവിലായ തന്‍റെ ഭര്‍ത്താവ് മഹാരാജ് ഛത്രപതിയുടെ മോചനത്തിനായി യേശുബായ് റാണി കാനിഫ്‌നാഥിനെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന ഫലിച്ചപ്പോള്‍ റാണി ഈ പ്രദേശത്ത് ക്ഷേത്രം പണിയുകയായിരുനു.
ക്ഷേത്രം നിര്‍മ്മിക്കുന്നതിന് സമൂഹത്തിലെ പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവരുടെ നിര്‍ലോഭമായ സഹായമുണ്ടായിരുന്നു. അത് കൊണ്ടു തന്നെ ദലിതുകളുടെ ക്ഷേത്രമെന്നും ഇവിടം അറിയപ്പെടുന്നു. ഈ പ്രദേശത്ത് ജീവിക്കുന്ന സമുദായങ്ങളുടെ കുടുംബ ദേവതയായാണ് കാനിഫ്‌നാഥ് മഹാരാജ് ആരാധിക്കപ്പെടുന്നത്. കാനിഫ്‌നാഥ് മഹാരാജിന്‍റെ ക്ഷേത്രത്തിന് പുറമെ ഗര്‍ഭഗിരി കുന്നുകളില്‍ മറ്റ് നാഥ് ഗുരുക്കന്മാരായ ഗോരക്‍നാഥ് മഹാരാജ്, മചീന്ദ്ര നാഥ് മഹാരാജ്, ഗഹിനിനാഥ് മഹാരാജ്, ജലിന്ദര്‍നാഥ് മഹാരാജ് എന്നിവരുടെ ക്ഷേത്രങ്ങളുണ്ട്.
ഹിമാലയത്തിലെ ഒരു ആനയുടെ ചെവിയില്‍ നിന്നാണ് കാനിഫ്‌നാഥ് മഹാരാജ് ജന്മമെടുത്തതെന്നാണ് പറയപ്പെടുന്നത്. കാനിഫ്നാഥ് മഹാരാജ് 12 വര്‍ഷത്തോളം ഭാഗീരഥി നദിയിലെ ബദ്രിനാഥ് അണക്കെട്ടിന് സമീപം കഠിന തപസനുഷ്ഠിച്ചിരുന്നു. യോഗാഭ്യാസവും പരിശീലിച്ചിരുന്നു. പിന്നീട്, തന്‍റെ പ്രഭാഷണങ്ങളിലൂടെ പാവങ്ങളെ ഭക്തി മാര്‍ഗ്ഗത്തിലേക്ക് കൊണ്ടു വരികയുണ്ടായി.
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
|