ദാദാജിയുടെ സമാധിയില്‍ അദ്ദേഹത്തിന്‍റെ കാലം തൊട്ട് എരിയുന്ന അഗ്നി ഇപ്പോഴുമുണ്ട്. 1930 ലാണ് ദാദാജി സമാധിയാകുന്നത്. ഖണ്ഡവ നഗരത്തിലാണ് ദാദാജിയുടെ സമാധി സ്ഥിതിചെയ്യുന്നത്. ബസ്, റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് സമാധി.
ചോട്ടെ ദാദാജി( സ്വാമി ഹരിഹരാനന്ദജി)
ദാദാജിയെ കാണാന്‍ ഒരിക്കല്‍ രാജസ്ഥാനിലെ ദിദ്‌വാന ഗ്രാമത്തിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ഭന്‍വര്‍ലാല്‍ എന്ന ഭക്തന്‍ എത്തുകയുണ്ടായി. ദാദാജിയെ കണ്ട ഭന്‍വര്‍ലാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യനായി മാറുകയുണ്ടായി. വളരെ സൌമ്യനായിരുന്നതിനാല്‍ ഇദ്ദേഹത്തെ ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരമായാണ് ഭക്തര്‍ കാണുന്നത്. ചോട്ടെ ദാദാജി എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. ദാദ ധുനിവാലെയുടെ സമാധിക്ക് ശേഷം പിന്‍ഗാമിയായത് ചോട്ടെ ദാദാജിയാണ്. ചോട്ടെ ദാദാജി 1942ല്‍ അലഹബാദില്‍ വച്ച് സമാധിയായി.
എത്താനുള്ള മാര്‍ഗ്ഗം
റോഡ് മാര്‍ഗ്ഗവും തീവണ്ടി മാര്‍ഗ്ഗവും ഖണ്ഡവയില്‍ എത്താം. അടുത്ത വിമാനത്താവളം ഇന്‍ഡോര്‍( 140 കിലോമീറ്റര്‍) |