മാ ചന്ദ്രികാ ധാം എന്ന് കേട്ടാല്‍ നമുക്ക് പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. ഉത്തര്‍പ്രദേശിലെ ലക്‍നൌവിലെ ബക്ഷി ക തലാബ് എന്ന ഗ്രാമത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഈ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ‘നവ ദുര്‍ഗ്ഗ’വിഗ്രഹങ്ങള്‍ ഇവിടെ ഒരു വേപ്പ് മരത്തിന്‍റെ പൊത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. മഹിസാഗര്‍ സംഗമത്തിന്‍റെ കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതി മുതല്‍ എല്ലാ പൌര്‍ണ്ണമി ദിവസവും ഇവിടെ ആഘോഷം സംഘടിപ്പിക്കുന്നു. അതിപ്പോഴും തുടരുന്നുണ്ട്.
മനസ്സിലെ ആഗ്രഹങ്ങള്‍ സാദ്ധിക്കാനായി ഇവിടെ എത്തുന്ന ഭക്തര്‍ ചുവന്ന തുണി കൊണ്ടുള്ള കെട്ടിടുന്നു. ആഗ്രഹം നിറവേറിയ ശേഷം ഭക്തര്‍ ചുവന്ന തുണിയും പ്രസാദവും ദേവിക്ക് അര്‍പ്പിക്കുകയും ക്ഷേത്ര പരിസരത്ത് മണികള്‍ കെട്ടുകയും ചെയ്യുന്നു. നാളികേരം പോലുളള സാധനങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ചന്ദ്രിക ക്ഷേത്രത്തിലെ പ്രത്യേകത സമത്വമാണ്. ദേവിയുടെ മുന്നില്‍ എല്ലാവര്‍ക്കും ഒരേ പരിഗണനയാണ്. അഖിലേശ് സിംഗ് എന്ന ആളാണ് ചന്ദ്രികാ ധാമിന്‍റെ മേല്‍നോട്ടവും ഉത്സവങ്ങളുടെയും മറ്റും നടത്തിപ്പും നിര്‍വഹിക്കുന്നത്. കതവര ഗ്രാമ മുഖ്യനാണ് അഖിലേശ് സിംഗ്. മഹിസാഗര്‍ സംഗിലെ മുഖ്യ പുരോഹിതന്‍ ബ്രാഹ്മണസമുദായത്തില്‍ നിന്നുള്ള ആളാണ്. പിന്നോക്ക സമുദായക്കാര്‍ ഭൈരവനെ ആരാധിക്കുന്നു. സാമുദായിക സൌഹാര്‍ദ്ദത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്.
പഞ്ചപാണ്ഡവരിലെ ഭീമന്‍റെ കൊച്ചുമകനായ ബര്‍ബറിക് മഹി സാഗര്‍ സംഗമത്തില്‍ തപസനുഷ്ഠിച്ചിട്ടുള്ളതായി സ്കന്ദ പുരാണത്തില്‍ പറയുന്നു. ചന്ദ്രികാ ദേവി ധാമിന്‍റെ വടക്ക് പടിഞ്ഞാറും തെക്കും ഭാഗങ്ങള്‍ ഗോമതി നദിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കിഴക്ക് ഭാഗത്ത് മഹി സാഗര്‍ സംഗമം സ്ഥിതി ചെയ്യുന്നു. ഈ പ്രദേശം പാതാളവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം മൂലം ഇവിടെ ഒരിക്കലും ജലക്ഷാമമുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ബര്‍ബറികിനെ ആരാധിക്കാനും നിരവധി പേര്‍ ഇവിടെ എത്തുന്നുണ്ട്.
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
|