പ്രധാന താള്‍ > ആത്മീയം > തീര്‍ത്ഥാടനം > പുണ്യയാത്ര
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബിജാസെന്‍ ദേവി
WD
ചൈത്രനവരാത്രിയുടെ ഈ അവസരത്തില്‍ ഇന്‍ഡോറിലെ ബിജാസന്‍ മാതാവിന്‍റെ ക്ഷേത്രത്തെ കുറിച്ചാണ് വെബ്‌ദുനിയ വിവരിക്കുന്നത്. അമ്മയുടെ ദര്‍ശനത്തിനായി ഇപ്പോള്‍ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ചൈത്രനവരാത്രി സമയം ഷഡ്ചന്ദി മഹായജ്ഞമാണ് ഇവിടെ നടക്കുന്നത്. യജ്ഞത്തില്‍ പങ്കെടുക്കാനായി രാവിലെ മുതല്‍ ഭക്തജങ്ങളുടെ വലിയ നിരതന്നെ കാണാം. വൈഷ്ണവ ദേവിയെ പോലെ ബിജാസെന്‍ മാതാവും ശിലയിലാണ് കുടികൊള്ളുന്നത്. ഈ ശിലകള്‍ സ്വയംഭൂവാണെന്ന് ക്ഷേത്രത്തിലെ പുരോഹിതര്‍ വിശ്വസിക്കുന്നു.

ഈ ദിവ്യ ശിലകള്‍ അവിര്‍ഭവിക്കപ്പെട്ടതിന് പിന്നിലെ ചരിത്രപശ്ചാത്തലം ആര്‍ക്കും അറിയില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ കല്ലുകള്‍ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടുവെന്നും തലമുറകളായി ഇവിടെ ആ‍രാധന നടക്കുന്നുവെന്നുമാണ് പുരോഹിതര്‍ പറയുന്നത്.

ഹോള്‍ക്കര്‍ രാജവംശത്തിന്‍റെ ഭരണകാലത്ത് ഈ പ്രദേശം രാജാക്കന്മാരുടെ മൃഗയാവിനോദത്തിന്‍റെ ഇടമായിരുന്നു. 1920ല്‍ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ ബിജാസെന്‍ മാതാവിന്‍റെ ക്ഷേത്രം നിര്‍മ്മിച്ചു. മാതാവിന്‍റെ അനുഗ്രഹം ലഭിച്ചാല്‍ എല്ലാ അഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.

WD
ക്ഷേത്രപരിസരത്ത് ഒരു കുളം സ്ഥിതി ചെയ്യുന്നുണ്ട്. ഈ കുളത്തിലെ മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കുന്നത് ആഗ്രഹങ്ങള്‍ സഫലമാക്കുമെന്നും വിശ്വാസമുണ്ട്. നവരാത്രി സമയം ക്ഷേത്രം ഉത്സവ ലഹരിയിലാവുന്നു. ബിജാസനു പുറമെ രണ്ട് ജൈന ക്ഷേത്രങ്ങളും ഈ പ്രദേശത്തുണ്ട്. ഗോമത്ഗിരി, ഹിങ്കര്‍ഗിരി എന്നീ ജൈനക്ഷേത്രങ്ങളില്‍ വിദേശത്തു നിന്നു കൂടി ജൈന പുരോഹിതര്‍ എല്ലാ വര്‍ഷവും തീര്‍ത്ഥാടനത്തിനായി എത്താറുണ്ട്.

യാത്
ഇന്‍ഡോറില്‍ എത്തപ്പെടാന്‍ യാത്രാ ക്ലേശമൊന്നും ഇല്ല. റോഡ്, റയില്‍, വ്യോമ മാര്‍ഗ്ഗങ്ങളിലൂടെ നഗരത്തില്‍ എത്തിച്ചേരാന്‍ കഴിയും.
വീഡിയോ കാണുക
ഫോട്ടോഗാലറി
ബിജാസന്‍
കൂടുതല്‍
ദേവാസിലെ ദേവിമാര്‍  
പ്രകൃതി ആരാധിക്കുന്ന സ്തംഭേശ്വരന്‍  
തിരുചനൂരിലെ പത്മാവതീ ദേവി  
സോമനാഥ പുരാണം  
കള്ളന്‍ കയറാത്ത ഗ്രാമം!  
കാശി വിശ്വേശ്വരന്‍