പ്രധാന താള്‍ > ആത്മീയം > തീര്‍ത്ഥാടനം > പുണ്യയാത്ര
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തിരുചനൂരിലെ പത്മാവതീ ദേവി
ദേവതകള്‍

WDWD
ക്ഷേത്രത്തില്‍ നിരവധി പ്രതിഷ്ഠകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം പത്മാവതി ദേവിയുടേതാണ്. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വരഭഗവാന്‍റെ ഭാര്യയാണ് പത്മാവതീ ദേവി. പത്മാസനത്തില്‍ ഉളള ദേവിയുടെ പ്രതിഷ്ഠ ആണുള്ളത്. ചതുര്‍ബാഹുവായ പ്രതിഷ്ഠയില്‍ മുകള്‍ഭാഗത്തുള്ള ഇരു കൈകളിലും താമരപ്പൂക്കള്‍ പിടിച്ചിരിക്കുന്നു. താഴേയുള്ള കൈകള്‍ ഭയമില്ലായ്മയെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്നു. ശ്രീകൃഷ്ണന്‍, ബലരാമന്‍, സുന്ദരരാജ സ്വാമി, സൂര്യനാരായണ സ്വാമി എന്നീ പ്രതിഷ്ഠകളും അതീവ മനോഹരമാണ്.

ദേവിയുടെ ഗഗന വാഹനമായ ആനയ്ക്കും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ധ്വജത്തിലും ആനയുടെ ചിഹ്നമാണുളളത്. ഇവിടേക്കുളള തീര്‍ത്ഥാടനം ഭക്തിയുടെ ആ‍നന്ദാതിരേകത്തില്‍ ഭക്ത മനസുകളെ ആറാടിക്കും.

എത്താനുള്ള മാര്‍ഗ്ഗം

തിരുപ്പതി റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് തിരുചനൂര്‍ ക്ഷേത്രത്തിലേക്ക്. തിരുപ്പതിയില്‍ നിന്ന
WDWD
നിരന്തരം ബസ് സര്‍വീസുകളുമുണ്ട്.

റോഡ്: ഹൈദ്രാബാദില്‍ നിന്നും 547 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി. വാഹനങ്ങള്‍ എപ്പോഴും ലഭിക്കും.

തീവണ്ടി: തീവണ്ടിസര്‍വീസുകളും ധാരാളം. ഹൈദ്രാബാദില്‍ ഇന്ന് നേരിട്ട് തീവണ്ടി ലഭിക്കും.

വിമാനം: ഹൈദ്രാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്ന് തിരുപ്പതിയിലേക്ക് വിമാനമാര്‍ഗ്ഗമെത്താം.



വീഡിയോ കാണുക
<< 1 | 2 
കൂടുതല്‍
സോമനാഥ പുരാണം  
കള്ളന്‍ കയറാത്ത ഗ്രാമം!  
കാശി വിശ്വേശ്വരന്‍  
ദേവീ തുല്‍ജാഭവാനി  
ആറ്റുകാല്‍ പൊങ്കാലക്ക് സ്ത്രീലക്ഷങ്ങള്‍  
ഭോജ്‌ശാലയിലെ സരസ്വതി