ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ‘സങ്കേത് ’എന്ന് പേരായ ചില അനുശാസനങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട് മറ്റൊരു ചടങ്ങായ ശുചിര്‍ഭൂതയ്ക്ക്(ഭകതര്‍ക്ക് കുളീക്കുന്നതിനും ശുചിയാകുന്നതിനും) എല്ലാ സൌകര്യങ്ങളും ഇവിടെ ലഭ്യമാണ്. ദര്‍ശന സമയത്ത് ഭക്തരുടെ ശിരസില്‍ തുണിയോ തലപ്പാവോ ഒന്നും പാടില്ല.
ഈറന്‍ വസ്ത്രത്തോടെ വേണം ശനിഭഗവാന് അഭിഷേകം നടത്തേണ്ടത്. ശനിയാഴ്ചയും തിങ്കളാഴ്ചയും അഭിഷേകത്തിന് ബ്രാഹ്മണരെ ലഭിക്കും.
അഭിഷേകത്തിന് സാധാരണ എള്ളെണ്ണ ആകും ഉപയോഗിക്കുക.ഭഗവാന് നാളികേരം, ഉണങ്ങിയ ഈന്തപ്പഴം, പാക്ക്, അരി, മഞ്ഞളും കുങ്കുമവും, പഞ്ചസാര, കറുത്ത വസ്ത്രം,തൈര്, പാല്‍ എന്നിവ സമര്‍പ്പിക്കാം.
അശുഭകരങ്ങളായ കാര്യങ്ങളില്‍ നിന്ന് മോചനം നേടേണ്ട ഭക്തര്‍ ആണി, പിന്‍, അരി തുടങ്ങിയവ അര്‍പ്പിക്കുന്നു. അഭീഷ്ട സിദ്ധി നേടിയവര്‍ വെള്ളി നാണയങ്ങള്‍, തൃശൂലം, ഇരുമ്പ് സാധനങ്ങള്‍, കുതിര, പശു,എരുമ എന്നിവ സമര്‍പ്പിക്കുന്നു.
എത്താനുള്ള മാര്‍ഗ്ഗം
വിമാനം: അടുത്ത വിമാനത്താവളം പൂനെ(160 കിലോമീറ്റര്‍)
തീവണ്ടി: അടുത്ത റെയില്‍വേസ്റ്റേഷന്‍ ശ്രീരാംപൂര്‍
റോഡ്: മുംബൈ-പൂനെ-അഹമ്മദ്നഗര്‍-ശനി ഷിന്‍ഗനപുര്‍( 330കിലോമീറ്റര്‍)
|