ഒരു വസന്തപഞ്ചമി കൂടി കടന്ന് വരുന്നു.സരസ്വതീ ദേവിയുടെ ജന്മദിനമാണെന്ന് വിശ്വസിക്കപ്പെടുന്ന വസന്തപഞ്ചമി വേളയില്‍ ചരിത്രപ്രധാന്യമുളള ധാറിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്. ഈ ദിനത്തില്‍ നഗരത്തിലെ ഭോജ്‌ശാലയിലേക്ക് (സരസ്വതി ദേവിയുടെ പുരാതന ക്ഷേത്രം) ഭക്ത ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
ഇവിടെ നടക്കുന്ന യജ്ഞവും മറ്റ് അനുഷ്ഠാനങ്ങളും സമ്പന്നമായ ഗത കാല സ്മരണകള്‍ ഭക്തമനസുകളില്‍ ഉണര്‍ത്തുന്നു.പര്‍മര്‍ രാജവംശത്തിന്‍റെ കാലത്തെ ശില്‍പചാതുരി വെളിവാക്കുന്നതാണ് ഭോജ്ശാലയിലെ കാഴ്ചകള്‍.ഈ വര്‍ഷവും വസന്തപഞ്ചമി ദിനാമായ ഫെബ്രുവരി 11ന് ഇവിടെ വമ്പന്‍ ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ധാറിലെ ഭോജ രാജാവ് സാരസ്വതീ ദേവിയുടെ പരമഭക്തനായിരുന്നു. അക്കാലത്ത് വിദ്യാ ദേവിയുടെ ആരാധനയ്ക്ക് വന്‍ പ്രാധാന്യമാണ് കല്‍പിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് പോലും സംസ്കൃത ഭാഷയില്‍ അക്കാലത്ത് നല്ല പാണ്ഡിത്യമുണ്ടായിരുന്നു. ധാര്‍ സംസ്കൃത പഠനത്തിന്‍റെ സിരാകേന്ദ്രവുമായിരുന്നു. സാംസ്കാരികമായി ഈ നാട്ടിലെ ജനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.
സരസ്വതി ദേവിയുടെ അനുഗ്രഹത്താല്‍ ഭോജ രാജാവിന് പലവിധ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. യോഗാഭ്യാസം, സാംഖ്യം, ന്യായം, ജ്യോതിശാസ്ത്രം, വാസ്തു ശാസ്ത്രം, രാഷ്ട്രീയം എന്നിവയില്‍ അദ്ദേഹം അതുല്യ പ്രതിഭ പ്രകടിപ്പിച്ചിരുന്നു.അദ്ദേഹം എഴിതിയിട്ടുള്ള പുസ്തകങ്ങള്‍ക്ക് ഇക്കാലത്തും പ്രാധാന്യമുണ്ട്.
ക്രിസ്തുവിന് ശേഷം 1000-1055 കാലയളവിലാണ് ഭോജ രാജാവ് ധാര്‍ ഭരിച്ചിരുന്നത്.ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം ഒരു കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ഇത് ഭോജ്ശാല എന്ന പേരില്‍ പ്രശസ്തമാകുകയും ചെയ്തു.അക്കാലത്തെ സാഹിത്യ കൃതികളില്‍ ധാറിന്‍റെ സമ്പന്നമായ സംസ്കാരം പ്രതിഫലിക്കുന്നത് കാണാന്‍ കഴിയും.
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
|