ഇത്തവണത്തെ തീര്‍ത്ഥാടനത്തില്‍ നമ്മള്‍ പോവുന്നത് പ്രശസ്തമായ ബാവന്‍ഗജ ജൈന സിദ്ധ ക്ഷേത്രത്തിലേക്കാണ്. ഇവിടെ ഈ നൂറ്റാണ്ടിലെ ആദ്യ മഹാമസ്തകാഭിഷേകം അടുത്തകാലത്തായിട്ടാണ് നടന്നത്.
സത്പുര മലനിരകള്‍ക്ക് മധ്യേ 4006.6 അടി ഉയരത്തിലാണ് ബാവങജ ക്ഷേത്രം നിലകൊള്ളുന്നത്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്. ജൈന മത സ്ഥാപകനും ആദ്യ തീര്‍ത്ഥങ്കരനുമായ ഋഷഭ ദേവന്‍റെ ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പവിദ്യാസമ്പന്നമായ പ്രതിമയ്ക്ക് 84 അടി ഉയരമുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഋഷഭദേവ പ്രതിമ കലയുടെയും ശാന്തിയുടെയും പ്രതീകമായാണ് നിലകൊള്ളുന്നത്. സിദ്ധഭൂമി എന്ന് അറിയപ്പെടുന്ന ചിലിഗുരി ക്ഷേത്രവും ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
ബാവന്‍ഗജയിലെ ഋഷഭ ദേവ പ്രതിമയുടെ യഥാര്‍ത്ഥ കാലപ്പഴക്കം നിര്‍ണയിച്ചിട്ടില്ല. എന്നാല്‍, ഇത് ക്രിസ്തുവിന് ശേഷം പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതുന്നത്. ക്ഷേത്രത്തിലെ ഒരു ഫലകത്തില്‍ പറയുന്നത് പ്രകാരം വിക്രമ വര്‍ഷം 1516 ല്‍ ഭട്ടാരക് രത്നകീര്‍ത്തിയാണ് ഈ ക്ഷേത്രം പുതുക്കി പണിഞ്ഞത്. ഇതൊടൊപ്പം സമീപത്ത് 10 ജൈനാലയങ്ങളും അദ്ദേഹം പണികഴിപ്പിച്ചു.
മുസ്ലീം രാജാക്കന്‍മാരുടെ കാലത്ത് പ്രതിമ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഒന്നും കൈക്കൊണ്ടില്ല. കനത്ത മഴയിലും വെയിലിലും കാറ്റിലും സംരക്ഷണ ലഭിക്കാതിരുന്ന പ്രതിമയ്ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു.
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
|