ഋഷിമാരുടെ നാടാണ് ഭാരതം. എത്രയോ മഹാന്മാരായ ഋഷിമാരാണ് ഭാരതത്തില്‍ ജീവിച്ചിരുന്നത്. ഭക്തര്‍ ഈ ഋഷിമാരെ ദൈവതുല്യം ആരാധിച്ചിരുന്നു. മഹര്‍ഷിമാരില്‍ ഒരാളായാണ് ഷിര്‍ദ്ദിയിലെ സായിബാബയെയും കണക്കാക്കുന്നത്.
ഈശ്വര സമാനനായാണ് ഭക്തര്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നത്. അമാനുഷികമായ ശക്തികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സായി എന്നാല്‍, സാക്ഷാല്‍ ഈശ്വരനെന്ന് അര്‍ത്ഥം. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ ഒരു യുവാവായാണ് ബാബ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ജീവിതകാലം മുഴുവന്‍ അദ്ദേഹം അവിടെ തന്നെയാണ് കഴിച്ചു കൂട്ടിയത്.
തന്നെ സന്ദര്‍ശിച്ചവരുടെ ജീവിതം ഷിര്‍ദ്ദി സായി ബാബ മാറ്റിമറിച്ചു. അവര്‍ക്ക് നേര്‍ വഴി കാട്ടിക്കൊടുത്തു. 1918ല്‍ സമാധിയായ ശേഷവും ബാബയെ കാണാന്‍ അദ്ദേഹത്തിന്‍റെ ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവാഹമാണ്. ബാബയുടെ അനുഗ്രഹം ലഭിക്കുന്നതിനുളള നിരവധി അനുഭവങ്ങളുണ്ടെന്നും ഭക്തര്‍ സാക്‍ഷ്യപ്പെടുത്തുന്നു.
ബാബയെ ഹൃദയത്തില്‍ തൊട്ട് വിളിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ അനുഗ്രഹം ലഭിക്കുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ഭക്തര്‍ക്ക് വിവേചനമില്ലാതെ അനുഗ്രഹം നല്‍കുക എന്നതാണ് തന്‍റെ ദൌത്യമെന്നാണ് ബാബ പറഞ്ഞിരുന്നത്. തന്‍റെ പ്രവൃത്തികളിലൂടെ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. രോഗബാധിതതാരായവര്‍ക്ക് രോഗശമനവും ജീവിതം തിരിച്ച് നല്‍കുകയും ചെയ്യുക, ദുഖിതരെ ആശ്വസിപ്പിക്കുക, അപകടങ്ങളില്‍ നിന്ന് രക്ഷയേകുക, സന്താനങ്ങളില്ലാത്തവര്‍ക്ക് സന്താനലബ്ധി നല്‍കുക, സാമ്പത്തിക ദുരിതങ്ങളില്‍ നിന്ന് മോചനം നല്‍കുക, ശാന്തിയും സമാധാനവും നല്‍കുക തുടങ്ങി തന്‍റെ ഭക്തരെ പലവിധത്തില്‍ ഷിര്‍ദ്ദി സായി ബാബ ആശ്വസിപ്പിച്ചിരുന്നു.
ബാബയുടെ ഭക്തരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഈശ്വരന്‍ തന്നെയാണ്.അദ്ദേഹത്തിന്‍റെ ഭക്തര്‍ സാക്‍ഷ്യപ്പെടുത്തുന്നതാണിത്.
ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക
|