രാജ്ഗറിലെത്തിലെത്തിയ അദ്ദേഹം ജിന്‍ ലുനജി പോര്‍വാളിനോട് ഖേദയിലേക്ക് പോകാനും കുങ്കുമമ കൊണ്ട് സ്വസ്തിക ചിഹനം രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം അടയാളപ്പെടുത്താനും ആവശ്യപ്പെട്ടു. ഈ സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു. തന്നോട് ആവശ്യപ്പെട്ടത് പ്രകാരം പ്രവര്‍ത്തിച്ച ലുനജി സ്വസ്തിക ചിഹ്നം കാണപ്പെട്ട സ്ഥലം കുഴിക്കാന്‍ ആരംഭിച്ചു.
1940 മ്രാഗ് ശീര്‍ഷ് ശുക്ലയില്‍ റിഷബജിയുടേത് അടക്കമുള്ള ജൈന വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. ഇനി മുതല്‍ ഈ ക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടുമെന്ന് പൂജനീയ രാജേന്ദ്ര സുരിശ്വജി ആശീര്‍വദിക്കുകയുണ്ടായി.
സിധജ തീര്‍ത്ഥത്തിന് 108 പേരുകളുണ്ട്. അതൊലൊരു പേര്‍ മോഹന്‍ ഗിരി എന്നാണ്. ഈ ഭൂമിയില്‍ തലയില്‍ രത്നം വഹിക്കുന്ന വെളുത്ത സര്‍പ്പം ജീവിച്ചിരുന്നു എന്നൊരു വിശ്വാസമുണ്ട്. ഇപ്പോഴും ജിനാലയത്തിന് പുറകില്‍ രയന്‍ വൃക്ഷത്തിന് സമീപം ഒരു ചെറിയ ക്ഷേത്രവും മാളവും കാണാം.
സംവത്സരം 1963ല്‍ പൂജനീയ ശ്രീ രാജേന്ദ്ര സുരിശ്വജി നിര്‍വ്വാണം. ആയിരക്കണക്കിന് അനുയായികളും ശിഷ്യന്മാരും അദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും സമാധി സ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ഉത്സവവും നടത്തി വരുന്നു. ഈ വര്‍ഷം ഉത്സവം ജനുവരി 15നാണ്.
മോഹന്‍ഖേദ തീര്‍ത്ഥം 108 വര്‍ഷം പഴക്കമുള്ളതാണ്. അദ്യ തിര്‍ത്ഥങ്കരന്‍ ശ്രീ ആദിനാഥിന്‍റെ വിഗ്രഹം അതുല്യമാണ്. ഈ വിഗ്രഹം ദിവസം മൂന്ന് രൂപത്തിലാണ് ദര്‍ശിക്കാന്‍ കഴിയുന്നത്. രാവിലെ ശിശുവിന്‍റേയും ഉച്ചയ്ക്ക് യുവാവിന്‍റേയും വൈകുന്നേരം മുതിര്‍ന്ന മനുഷ്യന്‍റെയും രൂപത്തിലാണ് ദര്‍ശനം ലഭിക്കുക.
ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക
|