ഈ മ്യൂസിയത്തില്‍ ഹനുമദ് ഭക്തിഗാനങ്ങളുടെ സിഡികളുടെയും കാസറ്റുകളുടെയും ഒരു ശേഖരം തന്നെയുണ്ട്. ഹനുമാനെ കുറിച്ചുള്ള 250 അപൂര്‍വ്വ പുസ്തകങ്ങളും ഹനുമാന്‍റെ കിരീടം, ഗദ, കൊടി തുടങ്ങിയവയും ഈ മ്യൂസിയത്തിന്‍റെ പ്രത്യേകതയാണ്. ഹനുമദ് ഭക്തി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിച്ച നീം കരോളി ബാബ, ഗുരു സമര്‍ത്ഥന്‍ ദാസ് എന്നിവരുടെയും ചിത്രങ്ങള്‍ ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവിടെ ഹനുമാനെ കുറിച്ചുള്ള 137വെബ്‌സൈറ്റുകളുടെ വിവരവും ലഭ്യമാണ്.
ഹംഗറിയില്‍ നിന്നുള്ള ഹമില്‍ റോസിലിയ രാമചരിത മാനസത്തിന്‍റെ ഏഴ് അധ്യായങ്ങളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളും ഈ മ്യൂസിയത്തിന് മാറ്റു കൂട്ടുന്നു. 1864 ല്‍ മഹാരാജ രഞ്ജിത് സിംഗ് പുറത്തിറക്കിയ ഹനുമല്‍ മുദ്രയുള്ള നാണയങ്ങളും ഈ മ്യൂസിയത്തിന്‍റെ പ്രത്യേകതയാണ്. വാനരരൂപത്തിലുള്ള ഹനുമാന്‍, ബാല ഹനുമാന്‍, ഒട്ടകപ്പുറത്ത് കൊടിയുമായി പോവുന്ന ഹനുമാന്‍ എന്നിങ്ങനെ കൌതുകമുണര്‍ത്തുന്ന ഹനുമദ് പ്രതിമകള്‍ ഇവിടത്തെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ഹനുമാനെ കുറിച്ചുള്ള ലേഖനങ്ങളുടെ ഒരു ശേഖരം തന്നെ ഈ മ്യൂസിയത്തില്‍ ഉണ്ട്.ഏഴാമത്തെ വയസ്സുമുതല്‍ ഹനുമല്‍ ഭക്തിയില്‍ മുഴുകിയ ആളാണ് സുനില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂക്കിലൂടെ ഉണ്ടായ രക്തസ്രാവം സുനിലിന്‍റെ ജീവിതം മറ്റൊരു ദിശയിലാക്കി. സുനില്‍ ഇപ്പോള്‍ ‘ജയ് ബജ്രംഗ്’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ കേന്ദ്രം നടത്തുന്നുണ്ട്.
സുനില്‍ ഹനുമാനെ കുറിച്ച് നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ‘തുളസീദാസ് ഹനുമാന്‍ സാധനാ ശബ്ദമണി’ എന്നപുസ്തകമാണ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്. ‘ഹനുമാന്‍ ദര്‍ശന്‍’, ‘സുന്ദര്‍ കാണ്ഡ് ക്യോം സുന്ദര്‍’, ‘ഭക്തോം കാ ദൃഷ്ടികോണ്‍ ആന്‍ഡ് വേള്‍ഡ് ഓഫ് ലോര്‍ഡ് ഹനുമാന്‍’ എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍.
ഹനുമദ് ഭഗവാനുമായി ബന്ധപ്പെട്ട എന്തെങ്കിലും സാധനങ്ങള്‍ ലഭിക്കുമെങ്കില്‍ അത് മ്യൂസിയത്തിലേക്ക് സംഭാവന നല്‍കുക എന്ന ഒരു പ്രാര്‍ത്ഥന മാത്രമാണ് സുനിലിന് ഭക്തരോട് ഉള്ളത്. ഈ അപൂര്‍വ്വ മ്യൂസിയം എല്ലാ ഞായറാഴ്ചയും പകല്‍ 11:00 മണി മുതല്‍ 1:00 മണിവരെ ഭക്തര്‍ക്കായി തുറന്നിരിക്കും.
വിലാസം ബജ്രംഗ് നികുഞ്ജ്, 14/1192, ഇന്ദിരാ നഗര്‍, ലക്നൌ. ഫോണ്‍-0522-2711172.
ഫോട്ടോ ഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
|