ലക്നൌ നഗരം, നഗരത്തിലെ തിരക്കേറിയ കന്‍സാര്‍ ബാഗില്‍ ബത്തൂക്ക് ഭൈരവ് എന്നൊരു ക്ഷേത്രമുണ്ട്. ബത്തൂക്ക് നാഥ് സംഗീതത്തിന്‍റെ രാജാവാണ് എന്നാണ് വിശ്വാസം.
ആഗ്രഹങ്ങള്‍ സഫലമാവാനും സംഗീതാഭ്യസനം തുടങ്ങിവയ്ക്കാനും ധാരാളം ഭക്തജനങ്ങള്‍ ഇവിടേക്ക് വരുന്നു. ലക്നൌവിലെ കഥക് ഖരാനയുടെ തുടക്കം ഇവിടെ നിന്നാണെന്നാണ് വിശ്വാസം. ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള ഭൈദവ മാസത്തിലെ ചിലങ്കയുടെ രാത്രി എന്നറിയപ്പെടുന്ന അവസാനത്തെ ഞായറാഴ്ച രാത്രിയാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുക.
ഒട്ടേറെ ആളുകള്‍ ആ രാത്രി ഇവിടെ നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങും. ബഥ്തൂക്ക് ഭൈവരവന്‍ സോമരസപ്രിയനാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് ഒട്ടേറെ ഭക്തജനങ്ങള്‍ ഈ ദേവന് മദ്യം വഴിപാടായി നല്‍കും.
കുറച്ചുകാലമായി മരാമത്ത് പണികള്‍ നടക്കുകയായിരുന്നു ഈ ക്ഷേത്രത്തില്‍. ഇത്തവണ ഭാദവ മാസത്തിലെ അവസാന ഞായറാഴ്ച ഒരു മേളയായി തന്നെ ആഘോഷം നടന്നു. 33 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്നൌവിലെ കഥക് ഖരാനയുടെ നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുക്കാനായി.
ഈ മേള പതിവു മേളകളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ കുട്ടികള്‍ ആഹ്ലാദിക്കാന്‍ വരികയും ഭക്തന്‍മാരോടൊപ്പം സന്യാസികള്‍ എത്തുകയും മാത്രമല്ല ചെയ്യുന്നത്. പലതരത്തിലുള്ള മദ്യം ഭൈരവന് അര്‍പ്പിക്കുകയും അത് തീര്‍ത്ഥമെന്നോണം ഭക്തജനങ്ങള്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുന്നു.
നിങ്ങള്‍ക്കിവിടെ ഒട്ടേറെ നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കോട്ടുവായിട്ടു കിടക്കുന്നതും കാണാം. ബീന്‍ എന്ന നാദസ്വരത്തിന്‍റെ ഈണത്തിനനുസരിച്ച് നൃത്തം വയ്ക്കുന്ന നാഗങ്ങളേയും കാണാം.
ബത്തൂക്ക് ഭൈവര ക്ഷേത്രത്തിന്‍റെ ചരിത്രത്തിന് 200 കൊല്ലം പഴക്കമുണ്ടെന്നാണ് യോഗേഷ് പ്രവീണ്‍ എന്ന ചരിത്രകാരന്‍ പറയുന്നത്. ആദ്യം ബാലഭൈരവന്‍റെ പ്രതിഷ്ഠയായിരുന്നു നടന്നത്. ബത്തൂക്ക് ഭൈവരവന്‍ അറിയപ്പെടുന്നത് രച്ചാപാല്‍ ഓഫ് ലക്ഷണ്‍പൂര്‍ (ലക്ഷ്മണ്‍പൂര്‍ എന്ന സ്ഥലത്തിന്‍റെ നിര്‍മ്മാതാവ് എന്നാണറിയപ്പെടുന്നത്).
|