ആത്മീയതയുടെ വിശുദ്ധി എല്ലായിടത്തും പരത്തുന്ന മലമുകളിലെ പുരാതന ക്ഷേത്രം ഭക്തരുടെ മന്ത്രോചാരണങ്ങളാല്‍ മുഖരിതമാണ്. കുന്നിന്‍ മുകളിലെ ക്ഷേത്രത്തിലേക്ക് മലമ്പാതയിലൂടെയും നടക്കല്‍ വഴിയിലൂടെയും ചെന്നെത്താം. കൂടുതല്‍ പേരും നട കയറിയാണ് ക്ഷേത്രത്തിലേക്ക് പോവുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ വഴി അല്‍പം ബുദ്ധിമുട്ടാണ്. ചില ഭകതര്‍ മലകയറിയും ക്ഷേത്രത്തിലെത്തിച്ചേരാറുണ്ട്. നടക്കല്ലുകളെ പൂജിക്കുന്ന രീതി ഉള്ളതിനാല്‍ നടക്കല്‍ വഴി മുഴുവന്‍ മഞ്ഞള്‍ പൊടിയാല്‍ നിറഞ്ഞതാണ്.
ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്ത് ഇന്ദ്രകീലാദ്രി പര്‍വത്തത്തിലാണ് കനകദുര്‍ഗ്ഗേശ്വരി സര്‍വ്വചൈതന്യ ദായിനിയായി വാണരുള്ളുന്നത്. ലക്ഷക്കണക്കിന് ഭക്തരാണ് ദേവിയെ ദര്‍ശിക്കാനായി ഇവിടെ എത്തുന്നത്. നവരാത്രി ആഘോഷ സമയത്ത് ഈ ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കാണ്. ഈ സമയത്ത് ദേവിക്ക് പ്രത്യേക പൂജകള്‍ നടത്തും
ഇന്ദ്രകീലാദ്രിയിലെ ഈ പുരാതന കനകദുര്‍ഗ ക്ഷേത്രം പുണ്യനദിയായ കൃഷ്ണയ്ക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്. കനകദുര്‍ഗ്ഗാ ദേവിയുടെ വളരെ ശക്തിയുള്ള സ്വയംഭൂ വിഗ്രഹമാണ് ഈ ക്ഷേത്രത്തിലുള്ളത്.
പാണ്ഡവരിലെ അര്‍ജ്ജുനന് പരമേശ്വരനില്‍ നിന്ന് പാശുപതാസ്ത്രം വരമായി ലഭിച്ചത് ഇവിടെ വച്ചാണ്. ദുര്‍ഗ്ഗാദേവിക്ക് സമര്‍പ്പിക്കുന്നതിനായി അര്‍ജ്ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശങ്കരാചര്യര്‍ ഇവിടം സന്ദര്‍ശിക്കുകയും ശ്രീച്ചക്രം പ്രതിഷ്ഠിച്ച് കനകദുര്‍ഗ്ഗയ്ക്ക് വേദ രീതിയിലുള്ള പൂജകള്‍ ആരംഭിക്കുകയും ചെയ്തു.
പുരാണ കാലത്ത് സന്ന്യാസിമാരുടെ പൂജകള്‍ക്ക് തടസ്സം സൃഷ്ടിച്ച് നിരവധി അസുരന്‍മാരുണ്ടായിരുന്നു. അവരെ വകവരുത്തുന്നതിനായി പാര്‍വ്വതീദേവി പല രൂപങ്ങളില്‍ അവതരിക്കുകയുണ്ടായി. കൌശികി രൂപത്തില്‍ അവതരിച്ച പാര്‍വ്വതീദേവി ശുമ്പു നിശമ്പു എന്നി അസുരന്‍മാരെ കാലപുരിക്കയച്ചു. മഹിഷാസുര മര്‍ദ്ദിനിയായി വന്ന് മഹിഷാസുരനേയും ദുര്‍ഗയായി അവതരിച്ച് ദുര്‍ഗ്ഗാമസുരനേയും വധിച്ചു. കനക ദുര്‍ഗയുടെ ആവശ്യാനുസരണം കീലുഡു എന്ന ഭകതന്‍ പര്‍വ്വത രൂപം ധരിച്ച് ദേവിയുടെ വാസസ്ഥാനമായി മാറി.
ഫോട്ടോഗാലറി കാണുക
|