ശ്രാവണമാസത്തിലെ തിങ്കളാഴ്ച ഇവിടെ വളരെയധികം തീര്‍ഥാടകര്‍ സന്ദര്‍ശനം നടത്തുന്നു. തെരുവിലെ എല്ലായിടുത്തും ജനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.
ഓംഗറേശ്വറിന്‍റെയും മാമലേശ്വറിന്റേയും ക്ഷണിക ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയാണ് തീര്‍ഥാടകര്‍ കാത്തു നില്‍ക്കുന്നത്. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച ഇവിടത്തെ ആഘോഷം ഉച്ചക്കോടിയിലെത്തുന്നു. ഭജന ചൊല്ലി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച വീഥികളിലൂടെ ഭക്തര്‍ സഞ്ചരിക്കുന്നതു കാണാം.
ജലാഭിക്ഷേകം നടത്തുന്നതിനു വേണ്ടി ഭക്തര്‍ ക്ഷമയോടെ കാത്തു നില്‍ക്കുന്നതു കാണുവാന്‍ കഴിയും. യുവാക്കള്‍ നാനാവിധത്തിലുള്ള വര്‍ണ്ണങ്ങള്‍ തൂകുന്നതും കാണാം.
ഓംഗറേശ്വറിന്‍റെ അഞ്ചു മുഖമുള്ള പ്രതിമ കോത്തി തീര്‍ഥ് ഘട്ടിലേക്ക് ആനയിക്കുന്നു. നഗരപ്രദക്ഷിണത്തിനു ശേഷം വിഗ്രഹങ്ങള്‍ ബോട്ടില്‍ സ്ഥാപിച്ച് ജലപ്രദക്ഷിണം നടത്തുന്നു.
ഈ ക്ഷേത്രത്തിലേക്ക് എത്തേണ്ട മാര്‍ഗം:
റോഡ്: ഇന്‍ഡോര്‍,ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ബസും, ടാക്സികളും ലഭിക്കും
റെയില്‍ മാര്‍ഗം: ഓംഗറേശ്വര്‍ റോഡിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ഇന്‍ഡോറിനെയും കാന്‍ഡാവയേയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ്.
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
|