ചൊവ്വാ ദേവന്‍ പക്ഷികളുടെ രൂപത്തില്‍ എത്തി പ്രസാദം സ്വീകരിക്കുമെന്നതാണ് വിശ്വാസം. കൃത്യ സമയത്ത് തത്തകളെ മോചിപ്പിക്കാന്‍ തയ്യാറാകുന്നില്ല എങ്കില്‍ തത്തകള്‍ ബഹളമുണ്ടക്കുമെന്ന് പൂജാരി നിരഞ്ജന്‍ ഭാരതി പറയുന്നു.
ശിവന്‍റെ രക്തത്തില്‍ നിന്നുമാണ് ചൊവ്വാ ഉണ്ടായതെന്നു സ്കന്ദപുരാണത്തില്‍ പറയുന്നു. ആയിരക്കണക്കിനു അസുരന്‍മാര്‍ സ്വന്തം രക്തത്തില്‍ നിന്നും ജനിക്കാന്‍ അന്ധകാസുരന്‍ ഒരിക്കല്‍ ശിവനില്‍ നിന്നും വരം നേടി. അനുഗ്രഹം നേടിയ അന്ധകാസുരന്‍ ലോകം മുഴുവന്‍ അക്രമം അഴിച്ചു വിട്ടു. ശല്യം അധികമായപ്പോള്‍ വിശ്വാസികള്‍ ശിവനെ പൂജിച്ചു പ്രസാദിപ്പിച്ച് രക്ഷിക്കാന്‍ ആവശ്യപ്പെട്ടു.
അന്ധകാസുരനുമായുള്ള യുദ്ധത്തിനിടയില്‍ കോപിഷ്ടനായ ശിവന്‍റെ വിയര്‍പ്പുകണങ്ങള്‍ ഉജ്ജയിനില്‍ പതിക്കുകയും ഉജ്ജയിന്‍ രണ്ടാകുകയും ചെയ്‌തു അതില്‍ ഒന്ന് ചൊവ്വാ ആയി ജനിച്ചു. പിന്നീട് അന്ധകാസുരനെ കൊന്നൊടുക്കിയ ശേഷം ഉജ്ജനിയുടെ ഒരു ഭാഗമായ ചൊവ്വയെ ശിവന്‍ സ്വന്തം രക്തത്തിലേക്ക് ചേര്‍ത്തു. അതുകൊണ്ടാണ് ചൊവ്വയ്‌ക്ക് ചുവപ്പു നിറം വരാന്‍ കാരണമെന്നു പുരാണം പറയുന്നു.
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
|