ഭസ്മ ആരതി ഭസ്മ ആരതി നടക്കുന്ന ഒരേ ഒരു ശിവലിംഗമാണ് മഹാകാലക്ഷേത്രത്തിലേത്. വെളുപ്പിന് നാല് മണിക്കും ആറ് മണിക്കും ഇടയിലാണ് വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഭസ്മ ആരതി നടക്കുക. ഇതില്‍ പങ്കെടുക്കാന്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരിക്കും
ഭസ്മ ആരതിയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. പണ്ട് ചിതയെരിഞ്ഞുണ്ടാകുന്ന ഭസ്മമാണത്രേ ജ്യോതിര്‍ലിംഗത്തില്‍ അഭിഷേകം ചെയ്തിരുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ചിതാഭസ്മം പൂജാരിക്ക് ലഭിച്ചില്ല.
കടുത്ത ശിവഭക്തനായ ആദ്ദേഹം തന്‍റെ മകനെ ബലിയര്‍പ്പിച്ച് മൃതദേഹം കത്തിച്ചതില്‍ നിന്നെടുത്ത ഭസ്മം കൊണ്ട് ഭഗവാന് അഭിഷേകം നടത്തിയത്രേ. ഈ സംഭവത്തിന് ശേഷമാണ് സാധാരണ ഭസ്മം കൊണ്ടു ഭഗവാന് അഭിഷേകം നടത്താന്‍ തുടങ്ങിയത്.
ഭസ്മ ആരതി നടക്കുമ്പോള്‍ സ്തീകളെ സാരിയിലും പുരുഷന്മാരെ ധോത്തിയിലും മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. മുഖ്യ ആരതിയില്‍ പുരുഷന്മാര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ.
ശിവരാത്രിയിലും ശ്രാവണമാസത്തിലെ തിങ്കളാഴ്ചകളിലും ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. ശ്രാവണമാസത്തിലലെ തിങ്കളാഴ്ചകളില്‍‘ മഹാകാല പ്രഭു’ തന്‍റെ ജനങ്ങളുടെ സുഖ വിവരം അന്വേഷിച്ച് എത്തുമെന്നാണ് വിശ്വാസം ഈ ദിവസത്തില്‍ മഹാകാല പ്രഭുവിനെ പല്ലക്കില്‍ എഴുന്നള്ളിക്കുന്ന ചടങ്ങുമുണ്ട്. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയിലെ എഴുന്നള്ളത്തിന് വന്‍ പ്രാധാന്യമാണുള്ളത്.
പുരാണത്തിലൊരു ചൊല്ലുണ്ട്: “ഉജൈനില്‍ ഒരു രാജാവേയുള്ളൂ. അത് മഹാകാല്‍ ആണ്.“ എന്ന് ഈ ചൊല്ലിനെ മാനിച്ച് ഉജ്ജൈനിന്റെ പരിസരങ്ങളിലൊന്നും ചക്രവര്‍ത്തിമാരും രാജാക്കന്മാരും രാത്രികാലങ്ങളില്‍ തങ്ങാറില്ല. സിന്ധ്യ രാജ വംശം ഉജ്ജൈന്‍ ഭരിച്ചിരുന്ന കാലത്ത് പോലും അവര്‍ നഗരാതിര്‍ത്തിക്കു പുറത്തായി ‘കാലിയാദ് ‘എന്നൊരു കൊട്ടാരം പണിഞ്ഞിരുന്നു .
ഫോട്ടോഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
|