"നമത്വത്തെ' "കരണം' ചെയ്യുക അഥവാ "നമഃ' എന്ന അര്‍ത്ഥത്തെ പൂര്‍ണ്ണമായി ചെയ്തുകാണിക്കുകയാണ് നമസ്കാരത്തിലൂടെ.
ഞാന്‍ അഥവാ എന്‍റേത് എന്ന് ഒന്നില്ല എന്നതാണ് "നമ'. ശബ്ദാര്‍ത്ഥമെന്നു കണ്ടുവല്ലോ. എന്‍റേത് ഇല്ലെങ്കില്‍ ഞാന്‍ എന്ന വ്യക്തിത്വം തന്നെ അടിയറവു വയ്ക്കേണ്ടതാണല്ലോ.
ആ സങ്കല്പമാണ് പ്രവൃത്തിയിലൂടെ ചെയ്യേണ്ടത്. ഇതിനെ നമസ്കാര ക്രിയ എന്നു വിളിക്കുന്നു. കൈ കൂപ്പുന്പോള്‍ നമസ്കാരം എന്നാണ് പലരും പറയാറുള്ളത്. ഈ പ്രയോഗം തെറ്റാണ്. കൈ കൂപ്പുന്നത് വന്ദനം ആണ്.
നമസ്കാരങ്ങള്‍ നാലു വിധം. സൂര്യനമസ്കാരം, സാഷ്ടാംഗ നമസ്കാരം, ദണ്ഡനമസ്കാരം, പാദനമസ്കാരം എന്നിങ്ങനെ. സൂര്യനമസ്കാരം പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ടിുന്നു.
ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ചോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നു കൊണ്ട് നെറ്റി തറയില്‍ മുട്ടിച്ചു തൊഴുന്നതാണ് പാദനമസ്കാരം.
സാഷ്ടാംഗനമസ്കാരം എട്ടംഗങ്ങള്‍ നിലത്തു സ്പര്‍ശിച്ചു കൊണ്ട് (നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിഗം, കാല്‍മുട്ട്, കൈപ്പത്തി, കാല്‍വിരല്‍)ചെയ്യുന്ന നമസ്കാരമാകുന്നു.
ദണ്ഡനമസ്കാരമാകട്ടെ കൈ ശിരസിനുമുകളില്‍ കൂപ്പികൊണ്ട് ദണ്ഡാകൃതിയില്‍ (വടിപോലെ) കിടക്കുന്നതും. (ദണ്ഡുവീഴും പോലെ അപ്രകാരം തറയില്‍ വീണു നമസ്കരിക്കണമെന്നു പറയാറുണ്ട്).
|