പ്രധാന താള്‍ > ആത്മീയം > മതം > ആരാധനാലയങ്ങള്‍ > പരുമല പള്ളി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പരുമല പള്ളി
പത്തനംതിട്ട ജില്ലയില്‍ പമ്പാ നദിയിലുള്ള തുരുത്താണ് പരുമല. അവിടത്തെ സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയമാണ് പരുമല പള്ളി എന്നപേരില്‍ വിഖ്യാതമായത്. ഈ പള്ളി തിരുവല്ലയില്‍ നിന്ന് 7 കിലോമീറ്ററും ചെങ്ങന്നൂരില്‍ നിന്ന് 10 കിലോമീറ്ററും അകലെയാണ്.

പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം ഇവിടെയാണ്. മലങ്കരസഭയുടെ അദ്വിതീയനായ ശ്രേഷ്‌ഠഗുരുവാണ് പരുമല തിരുമേനി. ആഗോളതലത്തില്‍ പൗരസ്‌ത്യ ഓര്‍ത്തഡോക്സ്‌ സഭയുടെ ഗുരുപരമ്പര കണക്കിലെടുത്താലും പരുമല തിരുമേനി തന്‍റെ ജീവിതശൈലിയും പ്രബോധനവും മൂലം ക്രിസ്‌തീയ പാരമ്പര്യത്തിന്‍റെ വഴികാട്ടിയും അനുസന്ധാതാവുമായിരുന്നു

parumala  church
PROPRO
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപ്രധാനമായ കേന്ദ്രവും, തീര്‍ഥാടന കേന്ദ്രവുമാണിത് മലങ്കര അസോസിയേഷന്‍ ഇവിടെ യാണ് സമ്മെളിക്കുക പതിവ്.

എല്ലാ വര്‍ഷവും നവംബര്‍ 1,2 തീയതികളിലാണ് പരുമല പെരുന്നാള്‍ .1902 നവംബര്‍ 2നു രാത്രിയാണ് പരുമലതിരുമേനി കാലം ചെയ്തര്ത്. 1947 നവംബര്‍ 2 നു അദ്ദേഹത്തെ വിശുദ്ധനക്കി പ്രഖ്യാപിച്ച്.
parumala thirumeni
PROPRO


പെരുന്നാളിനു ഒരാഴ്ചമുമ്പ് മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് തീര്‍ഥയാത്ര നടത്താറുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു .
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മണ്ണാറശാല നാഗരാജ ക്ഷേത്രം
കേരളത്തിലെ നാലമ്പലങ്ങള്‍
തിരുവല്ലം:കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം
കൊട്ടിയൂര്‍ ക്ഷേത്രം
കൂടല്‍മാണിക്യം ക്ഷേത്രം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം