ഒരു ലക്ഷത്തിലധികം നാഗരൂപങ്ങള്‍
ക്ഷേത്രത്തിനകത്ത് ഒരുലക്ഷത്തിലധികം നാഗരൂപങ്ങളുണ്ട്. സ്ത്രീകളാണ് ഇവിടത്തെ പൂജാരിമാര്‍. പ്രധാന പൂജ അവരും ഉപപൂജകള്‍ പുരുഷന്മാരുമാണ് നടത്തുന്നത്. ക്ഷേത്ര മതിലിനു പുറത്ത് വലിയമ്മയുടെ തേവാരപ്പുര കാണാം. പടിഞ്ഞാറായി ഒരു കൂവളത്തറയും.
കുഴിക്കുളങ്ങര ഭദ്രകാളിയുടേയും കുര്യംകുളങ്ങര ധര്‍മ്മശാസ്താവിന്‍റെയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. കുഷ്ഠം, വെള്ളപ്പാണ്ട്, കണ്ണ് രോഗങ്ങള്‍, സന്താനദുരിതം എന്നിവയ്ക്കായി ഇവിടെ നൂറും പാലും നേദിക്കും. പാമ്പ് കടിച്ചാല്‍ ഇവിടത്തെ പാലും പഴനേദ്യവും കൊടുത്താല്‍ വിഷം ഛര്‍ദ്ദിക്കും.
മലയാള മാസം ഒന്നാം തീയതി, പൂയം നാള്‍, മാഘമാസത്തിലെ തുടക്കം മുതല്‍ ശിവരാത്രിയുടെ തലേന്നു വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി, തുലാം മാസങ്ങളില്‍ ആയില്യത്തിനു മുമ്പ് 12 ദിവസം എന്നിവ വലിയമ്മ നടത്തുന്ന പൂജകളാണ്.
എല്ലാ മാസവും ആയില്യത്തിന് നിലവറയ്ക്കകത്ത് നൂറും പാലും, ശിവരാത്രി ദിവസത്തെ സര്‍പ്പബലി, പിറ്റേന്ന് അപ്പൂപ്പന്‍ കാവില്‍ നൂറും പാലും എന്നിവയും മണ്ണാറശാല അമ്മയുടെ പൂജയാണ്.
|