ഉത്സവം; പ്രതിഷ്ഠ; ഐതിഹ്യം തുലാമാസത്തിലെ തിരുവോണം ആറാട്ടായി പത്തു ദിവസവും മീനത്തിലെ രോഹിണി കൊടികയറി പത്തു ദിവസവും വീതം രണ്ട് ഉത്സവങ്ങള്‍.
ആറാട്ട് ശംഖുമുഖം കടപ്പുറത്ത്. തന്ത്രം തരണനെല്ലൂര്‍. മൂന്നു പൂജ. ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കെട്ടിയ ചിരട്ടയില്‍ മാങ്ങാനേദ്യം. വില്വമംഗലം മാവില്‍നിന്നും മാങ്ങ പറിച്ചു ചിരട്ടയില്‍ നേദിച്ചതിനു പ്രതീകമാണ് ഇതെന്ന് ഐതിഹ്യം.
കലിവര്‍ഷം 950-ല്‍ ദിവാകരമുനി എന്ന തുളു സന്യാസി അനന്തന്‍കാട്ടില്‍ പ്രതിഷ്ഠ നടത്തി എന്നും അതല്ല വില്വമംഗലം പ്രതിഷ്ഠ നടത്തിയതെന്നും രണ്ടുപേരും ഒരാള്‍ തന്നെയാണെന്നും ഐതിഹ്യങ്ങള്‍.
പഴയ ശാസനങ്ങളിലും റിക്കാര്‍ഡുകളിലും ആനന്ദപുരം എന്ന ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കുമ്പളയ്ക്ക് കിഴക്കുഭാഗത്തുള്ള അനന്തപുരത്തും വില്വമംഗലമാണ് പ്രതിഷ്ഠ നടത്തിയതെന്നും അവിടെനിന്നാണ് തിരുവനന്തപുരത്തേക്ക് അദ്ദേഹം ജൈത്രയാത്ര തുടങ്ങിയതെന്നും ഒരു ഐതിഹ്യമുണ്ട്.
വില്വമംഗലം പ്രതിഷ്ഠ നടത്തിയ കലിദിനം ""നേരാമനുള്ളില്‍'' എന്നാണ് അഭിപ്രായം. കുമ്പള മുതല്‍ തിരുവനന്തപുരം വരെ ജൈത്രയാത്ര നടത്തിയ വില്വമംഗലം കേരളമൊട്ടുക്ക് നിരവധി വൈഷ്ണവപ്രതിഷ്ഠകള്‍ നടത്തി.
|