ശ്രീകോവിലില്‍ രണ്ട് വിഗ്രഹങ്ങളുള്ള അപൂര്‍വ ക്ഷേത്രമാണ് തൃപ്പൂണിത്തുറയിലെ ആദംപള്ളിക്കാവ്. ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ രണ്ട് പ്രതിഷ്ഠകളും. എറണാകുളം ജ-ില്ലയിലെ തൃപ്പൂണിത്തുറയിലെ വടക്കേക്കോട്ടയിലാണ് ഈ ക്ഷേത്രം.
ശ്രീകോവിലില്‍ രണ്ട് വിഗ്രഹങ്ങള്‍ വന്നതിനെപ്പറ്റി ഐതിഹ്യ കഥകള്‍, ശ്രീകോവിലിലെ പഴയ വിഗ്രഹം മാറ്റുന്നതിനായി പുതിയ വിഗ്രഹം പ്രതിഷ് ഠിച്ചു. എന്നാല്‍ പഴയ വിഗ്രഹത്തിന്‍റെ മുഴുവന്‍ ശക്തിയും പുതിയ വിഗ്രഹത്തിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ രണ്ട് വിഗ്രഹങ്ങളും ശ്രീകോവിലില്‍ തന്നെ സ്ഥാപിച്ചു.
മൂല വിഗ്രഹത്തിന്‍റെ ശക്തി കുറയ്ക്കുന്നതിനായി പുതിയൊരു വിഗ്രഹം പ്രതിഷ്ഠിച്ചു എന്നൊരു കഥയും പ്രചാരത്തിലുണ്ട്. ശ്രീകോവിലിലെ രണ്ട് വിഗ്രഹങ്ങളും ദാരു വിഗ്രഹമാണ്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദര്‍ശനം. ഗണപതി, അയ്യപ്പന്‍, നാഗരാജ-ാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്.
|