പ്രധാന താള്‍ > ആത്മീയം > മതം > ആരാധനാലയങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പി ആര്‍ ഡി എസ് തീര്‍ഥാടനം
പി എസ് അഭയന്‍
prds building
WDWD
പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ പ്രധാന കേന്ദ്രം ഇരവിപേരൂരാണ്. ഏഴര എക്കറില്‍ വിശുദ്ധമണ്ഡപവും പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍ ജനിച്ച കുടിലും ആദാധ്യരായ അഞ്ചു പേരും ജീവിച്ച കെട്ടിടങ്ങളും സംരക്ഷിച്ചിരിക്കുന്നു.

വിശുദ്ധ മണ്ഡപത്തിലാണ് ആരാധനയും പ്രാര്‍ത്ഥനകളും നടക്കുന്നത്. ഇതിനു പുറമേ ളേച്ചിമാതാ മണ്ഡപം, ആചാര്യ മണ്ഡപം, അടിമസ്മാരക സ്തംഭം എന്നിവയും ഉള്‍ക്കൊള്ളുന്നു. ഇതിനു പുറത്ത് ഒരു പ്രസ്സ്, വായനശാല, ഓഫീസ് എന്നിവയും ഉണ്ട്.

കുളത്തൂര്‍

പി ആര്‍ ഡി എസ്സിന്‍റെപ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്ന്. അഭിവന്ദ്യമാതാവിന്‍റെ പേരിലാണ് ഈ മണ്ഡപം. ധാരാളം വിശ്വാസികള്‍ വിവിധ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥന നടത്തിപോകുന്നു. സഭയുടെ കീഴിലാണെങ്കിലും കുളത്തൂര്‍ ശാഖക്കാരാണ് പരിപാലിക്കുന്നതും നടത്തിപ്പും. പി ആര്‍ ഡി എസ്സുമായി ബന്ധപ്പെട്ട ചരിത്ര പശ്ചാത്തലം കുളത്തൂരിനുണ്ട്. പത്തനംതിട്ടയിലെ മാരം കുളം ജംഗ്ഷനിലാണ് ഇത്.

ആചാര്യമണ്ഡപം.

കുളത്തൂരിന് സമാനത ഈ മണ്ഡപത്തിനുമുണ്ട്. ആ‍ാചാര്യഗുരുവിന്‍റെ നാമത്തിലാണ് ഈ മണ്ഡപം. ഇടുക്കി ജില്ലയിലെ കല്ലാര്‍ എന്ന സ്ഥലത്ത് കല്ലാര്‍ശാഖയുടെ കീഴിലാണ് ഈ മണ്ഡപം. ഇവിടെയും പ്രാര്‍ത്ഥനയും കാര്യങ്ങളും നടക്കുന്നു, ധാരാളം വിശ്വാസികള്‍ വന്നു പോകുന്നു.

കൂടുതല്‍
ആദിത്യപുരം സൂര്യക്ഷേത്രം
ശുചീന്ദ്രം സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രം
അരപ്പള്ളിയുടെ പ്രാധാന്യം
സെന്‍റ് ഫ്രാന്‍സിസ് ദേവാലയത്തിന് 504
മുട്ടം സെന്‍റ് മേരീസ് പള്ളിയിലെ ദിവ്യ മാതാവ്
സവിശേഷതയാര്‍ന്ന പുത്തൃക്കോവില്‍ ക്ഷേത്രം