പ്രധാന താള്‍ > ആത്മീയം > മതം > ആരാധനാലയങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അരപ്പള്ളിയുടെ പ്രാധാന്യം
സെന്‍റ് തോമസ്സിന്‍റെ ദക്ഷിണേന്ത്യന്‍ സുവിശേഷ പാരമ്പര്യത്തില്‍ തിരുവിതാംകോടിലെ കൊച്ച് പള്ളിക്കുള്ള പ്രാധാന്യം വലുതാണ്. ചരിത്ര രേഖകളിലെല്ലാം ഈ പള്ളിയുടെ പേരുണ്ട്. അരപ്പള്ളി എന്നാണ് ഈ പള്ളിയെ വിളിക്കുന്നത്.

എന്നാല്‍ ഈ അര ചെറുത് എന്ന അര്‍ത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അരസന്‍ അല്ലെങ്കില്‍ അരചന്‍ എന്നാല്‍ രാജാവ്. രാജാവ് താമസിക്കുന്ന സ്ഥലം - അരമന. മരങ്ങളില്‍ രാജസ്ഥാനത്തുള്ളത് ആല്‍ - അരയാല്‍.

ഇങ്ങനെ നോക്കുമ്പോള്‍ രാജാവിന്‍റെ പ്രത്യേക പരിഗണനയാല്‍ തീര്‍ത്ത പള്ളി എന്ന അര്‍ത്ഥത്തിലാണ് തിരുവിതാംകോട്ടെ പള്ളിക്ക് അരപ്പള്ളി എന്ന പേരു വന്നത് എന്നു വേണം അനുമാനിക്കാന്‍.

മാര്‍തോമാ തോമാശ്ലീഹ തിരുവിതാംകോട് എത്തിയ കാലത്ത് ചേര സാമ്രാജ്യം ഭരിച്ചിരുന്നത് ഇമയവരമ്പന്‍ നെടും‌ചേരലാതന്‍ ആയിരുന്നു. അദ്ദേഹം പള്ളിയുണ്ടാക്കാന്‍ അനുവാദവും സ്ഥലവും നല്‍കിയതുകൊണ്ട് അവിടെ പണിത പള്ളിക്ക് ബഹുമാന പേര് കൈവന്നു.

ചേര സാമ്രാജ്യത്തിന്‍റെ മുമ്പത്തെ തലസ്ഥാനം തിരുവിതാംകോടായിരുന്നു. തിരുവിതാംകൂറിന്‍റെ ആദ്യ പേര് തന്നെ തിരുവിതാംകോടായിരുന്നല്ലോ. തിരുവിതാംകോട്ടുള്ള കൊട്ടാരമാണ് പത്മനാഭപുരം കൊട്ടാരം.

തിരുവിതാംകോടിനടുത്ത് ചെറിയൊരു തുറമുഖവുമുണ്ട് - പുരാതനമായ ചിന്നമുട്ടം തുറമുഖം. മുന്നൂറടിയോളം ആഴമുള്ള ഈ തുറമുഖത്ത് തീരത്തേക്ക് കപ്പലുകള്‍ വന്നടുക്കാനുള്ള സൌകര്യമുണ്ട്.

കൃസ്ത്വാബ്ദം ഒന്നാം നൂറ്റാണ്ടിനു മുമ്പ് തന്നെ റോമാക്കാരും അറബികളും യഹൂദരും അസറിയരും ചീനക്കാരും മറ്റും ചിന്നമുട്ടം തുറമുഖം വഴി അന്നത്തെ ചേരരാജ്യത്തെത്തി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

തോമാശ്ലീഹ തിരുവിതാംകോട് എത്തിയതും ഈ തുറമുഖം വഴിയായിരിക്കും എന്നാണു കരുതേണ്ടത്.

തോമയില്‍ നിന്ന് സ്നാനം സ്വീകരിച്ച് ദേശവാസികള്‍ ക്രിസ്ത്യാനികളായി മാറി. അതുകൊണ്ട് അദ്ദേഹം സ്ഥാപിച്ച പള്ളിയെ തോമയാര്‍ കോവില്‍ എന്നും വിളിച്ചുപോന്നു.

ചിന്നമുട്ടം തീരത്തിനടുത്ത് പതിനഞ്ച് അടിയോളമുള്ള പഴയ ഒരു കല്‍ക്കുരിശ് കാണാം. ഇത് തോമയാര്‍ കുരിശ് എന്നറിയപ്പെടുന്നു. കടലോരത്തുള്ള പഴയ കിണറിനെ തോമയാര്‍ കിണര്‍ എന്നും വിളിക്കുന്നു. ഉപയോഗമില്ലാതിരുന്ന ഈ കിണറിലെ വെള്ളം തോമാശ്ലീഹ പ്രാര്‍ത്ഥിച്ച് കുടിക്കന്‍ കൊള്ളാവുന്ന വെള്ളമാക്കി മാറ്റി എന്നാണു വിശ്വാസം.
കൂടുതല്‍
സെന്‍റ് ഫ്രാന്‍സിസ് ദേവാലയത്തിന് 504
മുട്ടം സെന്‍റ് മേരീസ് പള്ളിയിലെ ദിവ്യ മാതാവ്
സവിശേഷതയാര്‍ന്ന പുത്തൃക്കോവില്‍ ക്ഷേത്രം
ഇരുനിലംകോട് ഗുഹാക്ഷേത്രം
തായങ്കാവ് ശാസ്താക്ഷേത്രം
വൈവാഹിക സൗഖ്യം ഏകുന്ന സൂര്യച്ചിറ ശിവപാര്‍വതി