പ്രധാന താള്‍ > ആത്മീയം > മതം > ആരാധനാലയങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
തായങ്കാവ് ശാസ്താക്ഷേത്രം
കേരളത്തിലെ നൂറ്റിയെട്ട് ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാണ് തായങ്കാവ് ശാസ്താക്ഷേത്രം. തൃശൂരിലെ ചൂണ്ടലിലാണ് ഈ ക്ഷേത്രം. പ്രധാനമൂര്‍ത്തിയായ ശാസ്താവ് പ്രഭാസത്യകാസമേതനയാണ് ഇവിടെ വാണരുളുന്നത്. കിഴക്കോട്ട് ദര്‍ശനം നല്‍കുന്ന ശാസ്താവ് സ്വയഭൂവാണ്.

ശ്രീകോവിലില്‍ മൂന്ന് നാളക്കുഴികളുണ്ട്. മൂന്ന് പൂജയും ശീവേലിയും ക്ഷേത്രത്തിലുണ്ട്. ശാസ്താവിന് ഉപദേവതമാരായി ഗണപതി, ഭഗവതി, അയ്യപ്പന്‍, ശിവന്‍, ഓവില്‍ ഇട്ട്യാശാന്‍ എന്നിവരുമുണ്ട്. ബാലചികിത്സകനായ ഓവില്‍ ഇട്ട്യാശാന്‍ മരണശേഷം ഇവിടെ ശരണം പ്രാപിച്ചു എന്നാണ് വിശ്വാസം. ഇവിടെ നിന്നു ലഭിക്കുന്ന എണ്ണ കുട്ടികളുടെ രോഗങ്ങള്‍ക്കുള്ള സിദ്ധൌഷധമാ‍യി കണക്കാക്കുന്നു.

പുത്തൂര്‍ മൂസതിന്‍റെ ക്ഷേത്രം നശിച്ചപ്പോള്‍ അവിടെ നിന്നും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ് ക്ഷേത്രത്തിലെ ഉപദേവതയായ ശിവനെ. കുംഭത്തിലെ ഉത്രത്തില്‍ കൊടിയേറി മൂലം നാളിലാണ് ആറാട്ട് ആഘോഷിക്കുന്നത്.

ക്ഷേത്രത്തിലെ വെളിച്ചപാട് മറ്റു ക്ഷേത്രങ്ങളിലേതു പോലെ അരമണിയും ചിലമ്പും ഉപയോഗിക്കാറില്ല. പട്ടും ചുരികയുമായാണ് വെളിച്ചപ്പാട് ചടങ്ങുകളില്‍ പങ്കെടുക്കുക. തായങ്കാവില്‍ ശിരസ്, ഉടലക്കാവില്‍ ഉടല്‍, മുളകുന്നത്തുകാവില്‍ പാദം എന്നാണ് പ്രതിഷ്ഠ സങ്കല്‍‌പം. ഇവിടെ അയ്യപ്പന്‍‌വിളക്കോ, പാട്ടോ നടത്തരുതെന്ന ചിട്ടയുണ്ടായിരുന്നു.

ക്ഷേത്രത്തിലേക്കുള്ള വഴി:

തൃശൂര്‍ - ചൂണ്ടല്‍ റൂട്ടില്‍ ചൂണ്ടല്‍ മിഷന്‍ ആശുപത്രി സ്റ്റോപ്പില്‍ ഇറങ്ങുക. ആശുപത്രിക്ക് സമീപമാണ് ക്ഷേത്രം.
കൂടുതല്‍
വൈവാഹിക സൗഖ്യം ഏകുന്ന സൂര്യച്ചിറ ശിവപാര്‍വതി
വൈക്കം മഹാദേവക്ഷേത്രം
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
ചക്കുളത്തുകാവ്
മണ്ണാറശാല നാഗരാജ ക്ഷേത്രം
കോഴിക്കോട് തളി മഹാക്ഷേത്രം