ദിവ്യസമാജ നിര്‍മ്മാണശിബിരം, എട്ട് വയസ്സു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ആര്‍ട്ട് എക്സല്‍ കോഴ്സ്, 16 മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ക്കു വേണ്ടിയുള്ള യംഗ് അഡള്‍ട്ട് കോഴ്സ്, ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള പ്രിസണ്‍ സ്മാര്‍ട്ട് കോഴ്സ് , സഹജസമാധി മെഡിറ്റേഷന്‍ കോഴ്സ്, കമ്പനി എക്സിക്യുട്ടീവിന് വേണ്ടിയുള്ള കോര്‍പ്പറേറ്റ് വര്‍ക്ക്ഷോപ്പ്, യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം തുടങ്ങിയവയ്ക്ക് ഇന്ന് വളരെ പ്രചാരം ലഭിച്ചു കഴിഞ്ഞു.
കൂടാതെ 5എച്ച് പ്രോഗ്രാം എന്ന പേരില്‍ ആരോഗ്യം, ശുചിത്വം, ഭവനം, മാനുഷിക മൂല്യങ്ങള്‍ മനസ്സിന്‍റെ വിവിധതലങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധം എന്നിവയെക്കുറിച്ചെല്ലാം ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി നവചേതനാശിബിരം എന്ന പേരില്‍ ആരംഭിച്ച സേവനപ്രവര്‍ത്തനം ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പരിപാടി, ശ്രീ ശ്രീ വിദ്യാമന്ദിര്‍ എന്ന പേരില്‍ ആരംഭിച്ച പുതിയ വിദ്യാലയങ്ങള്‍ ... അങ്ങനെ തുടരുന്നു ആര്‍ട്ട് ഓഫ് ലിംവിംഗ് പ്രവര്‍ത്തനങ്ങള്‍.
സംഘര്‍ഷവിമുക്തമായ സമൂഹവും, രോഗമില്ലാത്ത ശരീരവും, താളാത്മകമായ ശ്വാസവും, ആശങ്കകളില്‍ നിന്നും മുക്തമായ മനസ്സും, മുന്‍വിധിയില്ലാത്ത ബുദ്ധിയും, വിസ്മൃതമല്ലാത്ത ഓര്‍മ്മയും, ഓരോരുത്തരുടെയും ജന്മാവകാശമാണ്.
മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും നാഥന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കരുതിക്കൊള്ളുക. ഈ പ്രപഞ്ചമത്രയും നിങ്ങള്‍ക്ക് സ്വന്തമാണെന്ന് കരുതിക്കൊള്ളുക. ജ്ഞാനത്തിന്‍റെ ദീപസ്തംഭങ്ങളാവുക. എല്ലാവരുടെയും ജീവിതത്തിലേക്ക് ആനന്ദം പകര്‍ന്നു നല്‍കുക. പിന്നെ നമുക്കൊന്നിനും കുറവുണ്ടാവുകയില്ല.
|